പേരാമ്പ്ര: അത്യാധുനിക ഡിസൈനുകളില്‍ സംശുദ്ധ ആഭരണങ്ങള്‍ വിപണിയിലെത്തിച്ച് ജനവിശ്വാസമാര്‍ജിച്ച ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഗള്‍ഫ് നാടുകളിലെക്കും.
യു.എ.ഇയിലെ ഷാര്‍ജ, അബൂദാബി എമിറേറ്റുകളില്‍ രണ്ട് ഷോറൂമുകള്‍ തുറന്നാണ് ദിയ ഗോള്‍ഡ് ഗള്‍ഫ് സെക്ടറിലേക്കും ബിസിനസ് വ്യാപിക്കുന്നത്. ഷാര്‍ജ സഫാരി മാളില്‍ മെയ് 10 വെള്ളിയാഴ്ച ദിയ ഗോള്‍ഡ് ആദ്യ ഷോറൂമിന്റെ സോഫ്റ്റ് ലോഞ്ച് ചെയ്തു. അബൂദബി ഹംദാന്‍ സ്ട്രീറ്റിലും ദിയ ഗോള്‍ഡ് ഷോറൂം ഉടന്‍ തുറക്കും.
സ്വദേശികളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും അടക്കമുള്ളവര്‍ക്കായി അതീവ സവിശേഷകരമായ ഡിസൈനിങ്ങുകളും ഏറെ വ്യത്യസ്തകളാര്‍ന്ന കളക്ഷനുകളുമാണ് ദിയ ഗോള്‍ഡ് ഒരുക്കിയിരിക്കുന്നത്. ആധുനിക മോഡലുകളില്‍ ഏവരുടെയും ബജറ്റിലൊതുങ്ങുന്ന ആഭരണങ്ങള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വന്തമാക്കാം എന്നത് ദിയ ഗോള്‍ഡിന്റെ മാത്രം പ്രത്യേകതയാണ്.
സിംഗപ്പൂര്‍, ടര്‍ക്കിഷ്, ആന്റിക്ക്, ചെട്ടിനാട്, കൊല്‍ക്കത്ത, രാജ്‌കോട്ട്, ബോംബെ, കാല്‍വാര്‍ കളക്ഷനകളും കേരളത്തനിമ തുടിക്കുന്ന ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും ഇവിടെ ലഭ്യമാണ്. ടീനേജ്, അണ്‍കട്ട്, പ്രെഷ്യസ് ജെംസ് ആഭരണങ്ങളും ഡയമണ്ട് വിഭാഗത്തില്‍ സജ്ജമാണ്. ഗള്‍ഫ് സെക്ടറിലേക്ക് ബിസിനസ് വ്യാപിക്കുന്നതിന്റെ ഭാഗമായി ഷാര്‍ജ, അബൂദബി ഷോറൂമുകളിലേക്കു മാത്രമായും സ്‌കീമുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
12 മാസം നിശ്ചിത തുക വീതം അടച്ചാല്‍ ഒരു മാസത്തെ തുകയും ആറുമാസം തുക അടച്ചാല്‍ അര മാസത്തെ തുകയും ചേര്‍ത്ത് ആഭരണങ്ങള്‍ ഏറെ ലാഭകരമായി സ്വന്തമാക്കാന്‍ ദിയ ഗോള്‍ഡില്‍ അവസരമുണ്ട്. കുഞ്ഞുമക്കളുടെ പൊന്നിന്‍ സ്വപ്നം പൂവണിയിക്കാന്‍ കിഡ്‌സി എന്ന പേരില്‍ നിരവധി കളക്ഷനുകളാണ് കിഡ്‌സ് സെക്ഷനില്‍ തയ്യാറാക്കിയിരിക്കുന്നത്.
ഷാര്‍ജ മുവൈല സഫാരി മാളിലെ ഷോറും സോഫ്റ്റ് ലോഞ്ചിന്റ ഭാഗമായി ബജറ്റ് ഫ്രണ്ട്‌ലിയായി ആഭരണങ്ങള്‍ വാങ്ങാന്‍, 199 ദിര്‍ഹമില്‍ ആരംഭിക്കുന്ന ഗ്ലോറിയ ലൈഫ്‌സ്റ്റൈല്‍ കളക്ഷന്‍ ആന്റ് എവര്‍ ഡയമണ്ട്‌സ് എന്ന പ്രത്യേക വിഭാഗം തന്നെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, തിരഞ്ഞെടുത്ത ആഭരണങ്ങള്‍ക്ക് പൂജ്യം ശതമാനം പണിക്കൂലി, ഡയമണ്ട് കളക്ഷന്‍ പണിക്കൂലിയില്‍ 50 ശതമാനം ഇളവ്, അയ്യായിരം ദിര്‍ഹമിന് മുകളില്‍ ഡയമണ്ട് പര്‍ച്ചേസിന് 22 കാരറ്റ് ഒരു ഗ്രാം ഗോള്‍ഡ് കോയിന്‍, അയ്യായിരം ദിര്‍ഹമിന് പ്രീമിയം സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയാല്‍ 200 മില്ലിഗ്രാം ഗോള്‍ഡ് കോയിന്‍ തുടങ്ങിയ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
കേരളത്തില്‍ ബാലുശ്ശേരി, മുക്കം, മേപ്പയൂര്‍, പേരാമ്പ്ര, താമരശ്ശേരി , ഇരിട്ടി എന്നിവിടങ്ങളില്‍ സംശുദ്ധവും അത്യാകര്‍ഷക ഡിസൈനിങ്ങളും വിലക്കുറവുമായി ജനവിശ്വാസമാര്‍ജിച്ച കരുത്തുമായാണ് ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഗള്‍ഫ് സെക്ടറിലും സാന്നിദ്യമാവുന്നത്.
നിക്ഷേപക പങ്കാളിത്തം ആഗ്രഹിക്കുന്നവര്‍ക്ക് ബിസിനസിന്റെ ഭാഗമാവാനുള്ള അവസരവും ഒരുക്കി നിരവധി ഷോറൂമൂകള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്. വരും ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് ഷോറുമിന്റെയും വിപുലമായ ഉദ്ഘാടനം പ്രൗട ഗംഭീരമായി നടത്തുമെന്ന് മാനേജ്മെന്റ് അറിയിച്ചു. വിവരങ്ങള്‍ക്ക് 0544321916 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
diya gold and diamonds To the Gulf countries with purity of gold