---
title: "സുരക്ഷ അവബോധക്ലാസ്  സംഘടിപ്പിച്ചു"
english_title: "Organized safety awareness class at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208234/organized-safety-awareness-class-at-koothali"
published_at: "2024-05-28T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655f53ec6c53_1_class.JPG"
keywords: []
---

# സുരക്ഷ അവബോധക്ലാസ്  സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര :** കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ജിആര്‍സിയുടെ നേതൃത്വത്തില്‍ എന്നിടം ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര അഗ്‌നിരക്ഷാനിലയവുമായി ചേര്‍ന്ന് ബേസിക് ലൈഫ് സപ്പോര്‍ട്ട്, അഗ്‌നിരക്ഷാ മുന്‍കരുതലുകള്‍ എന്നിവയില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ജിആര്‍സിയുടെ നേതൃത്വത്തില്‍ എന്നിടം ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര അഗ്‌നിരക്ഷാനിലയവുമായി ചേര്‍ന്ന് ബേസിക് ലൈഫ് സപ്പോര്‍ട്ട്, അഗ്‌നിരക്ഷാ മുന്‍കരുതലുകള്‍ എന്നിവയില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പേരാമ്പ്ര അഗ്‌നി രക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസെടുത്തു. പാചകവാതക ഉപയോഗത്തിലെ സുരക്ഷാ മുന്‍കരുതലുകളും വാതകചോര്‍ച്ച ഉണ്ടായാല്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും വിശദീകരിച്ചതോടൊപ്പം ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നല്‍കി.

തുടര്‍ന്ന് അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുവിന്റെ സാന്നിധ്യത്തില്‍ സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ജയന്തി അധ്യക്ഷത വഹിച്ചു.

കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ശ്രീഷ്മ ക്ലാസിന് നേതൃത്വം നല്‍കി. സിഡിഎസ് അംഗം ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കിരണ്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208234/organized-safety-awareness-class-at-koothali)