---
title: "കൂത്താളി പഞ്ചായത്ത് പ്രവേശനോത്സവം വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ നടന്നു "
english_title: "Koothali Panchayat Entrance Festival was held at Vengapatta Govt. High School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209554/koothali-panchayat-entrance-festival-was-held-at-vengapatta-govt-high-school"
published_at: "2024-06-03T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d7be1001b6_1_venga.jpg"
keywords: []
---

# കൂത്താളി പഞ്ചായത്ത് പ്രവേശനോത്സവം വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ നടന്നു 

> **Lead Summary:** **കൂത്താളി **: കൂത്താളി പഞ്ചായത്ത് പ്രവേശനോല്‍സവം വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് അംഗം, അധ്യാപകര്‍ പിടിഎ എസ്എംസി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ കവാടത്തില്‍ നിന്നും കുട്ടികളെ വരവേറ്റു.

## Article Content

**കൂത്താളി **: കൂത്താളി പഞ്ചായത്ത് പ്രവേശനോല്‍സവം വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് അംഗം, അധ്യാപകര്‍ പിടിഎ എസ്എംസി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ കവാടത്തില്‍ നിന്നും കുട്ടികളെ വരവേറ്റു.

പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ. ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ടി. രാജശ്രീ അധ്യക്ഷത വഹിച്ചു.

പി. സത്യന്‍, മോഹന്‍ദാസ് ഓണിയില്‍, കെ. രാമദാസ്, രജീഷ് എം (എസ്എംസി ചെയര്‍മാന്‍), ശ്രീകല എം.എം.(എംപിടിഎ പ്രസിഡണ്ട്), ജയന്‍ പി.ഡി. (സ്റ്റാഫ് സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു.

പ്രധാനധ്യാപകന്‍ കെ.കെ. യൂസഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് പി. സന്തോഷ് നന്ദിയും പറഞ്ഞു.

പഠനകിറ്റുകളുടെ വിതരണവും മധുര വിതരണവും നടന്നു. ഡിവൈഎഫ്‌ഐയുടെ പഠനോപകരണ കിറ്റ് ചടങ്ങില്‍ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209554/koothali-panchayat-entrance-festival-was-held-at-vengapatta-govt-high-school)