---
title: "കര്‍ഷക ഐക്യദാര്‍ഢ്യ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി യൂത്ത് കോണ്‍ഗ്രസ് കോട്ടൂര്‍ മണ്ഡലം കമ്മിറ്റി"
english_title: "Youth Congress Kottur Constituency Committee harvests paddy in solidarity with farmers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21137/youth-congress-kottur-constituency-committee-harvests-paddy-in-solidarity-with-farmers"
published_at: "2022-01-16T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e43d76dad35_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കര്‍ഷക ഐക്യദാര്‍ഢ്യ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി യൂത്ത് കോണ്‍ഗ്രസ് കോട്ടൂര്‍ മണ്ഡലം കമ്മിറ്റി

> **Lead Summary:** **കൂട്ടാലിട :** ഡല്‍ഹിയില്‍ നടന്നിരുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് കോട്ടൂര്‍ മണ്ഡലം കമ്മിറ്റി നരയംകുളം കാപ്പുമ്മല്‍ താഴെ ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**കൂട്ടാലിട :** ഡല്‍ഹിയില്‍ നടന്നിരുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് കോട്ടൂര്‍ മണ്ഡലം കമ്മിറ്റി നരയംകുളം കാപ്പുമ്മല്‍ താഴെ ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

കര്‍ഷക സമരം വിജയിച്ചപ്പോള്‍ തന്നെ കൊയ്തുത്സവം നടത്താനായത് ഏറെ സന്തോഷകരമാണെന്ന് അഭിജിത്ത് അഭിപ്രായപ്പെട്ടു. നമുക്ക് അന്നം തരുന്ന കര്‍ഷകരെ ഗൗനിക്കാതെ ഒരു സര്‍ക്കാരിനും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് രജീഷ് കൂട്ടാലിട അദ്ധ്യക്ഷനായി. വാര്‍ഡ് മെംബര്‍ ടി.പി. ഉഷ, ടി.എം. വരുണ്‍ കുമാര്‍, സി.എച്ച്. സുരേന്ദ്രന്‍, ഇല്ലത്ത് വേണുഗോപാല്‍, ചുണ്ടലി കുഞ്ഞികൃഷ്ണന്‍ നായര്‍, എന്‍.കെ. മധുസൂദനന്‍, അഭിജിത്ത് ഉണ്ണികുളം, അര്‍ജുന്‍ പൂനത്ത്, സിറാജ് കാളിയത്ത്, ടി.കെ. വിഘ്‌നേഷ് കൂട്ടാലിട, ടി.കെ. അനുമോദ്, വി.പി. സുവീന്‍, വിഷ്ണു അണിയോത്ത് എന്നിവര്‍ സംസാരിച്ചു.

സി.കെ. അഖില്‍, എസ്.എം. അര്‍ജുന്‍, ആദര്‍ശ്, അഭിരാം, നദീം, ഷബീറലി, നിധിന്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21137/youth-congress-kottur-constituency-committee-harvests-paddy-in-solidarity-with-farmers)