---
title: "ജൈവ പച്ചക്കറി തോട്ടം; പഞ്ചായത്ത് തല ഉദ്ഘാടനം "
english_title: "organic vegetable garden; Panchayat level inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211648/organic-vegetable-garden-panchayat-level-inauguration"
published_at: "2024-06-12T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669592c82e52_1_acs.JPG"
keywords: []
---

# ജൈവ പച്ചക്കറി തോട്ടം; പഞ്ചായത്ത് തല ഉദ്ഘാടനം 

> **Lead Summary:** ** ചക്കിട്ടപാറ :** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് കൃഷി വികസന വകുപ്പുമായി ചേര്‍ന്ന് എല്ലാ സ്‌കൂളുകളിലും ജൈവ പച്ചക്കറി തോട്ടം നിര്‍മ്മിക്കുന്നതിന്റ പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു.

## Article Content

** ചക്കിട്ടപാറ :** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് കൃഷി വികസന വകുപ്പുമായി ചേര്‍ന്ന് എല്ലാ സ്‌കൂളുകളിലും ജൈവ പച്ചക്കറി തോട്ടം നിര്‍മ്മിക്കുന്നതിന്റ പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു.

സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുളത്തുവയലില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കൃഷിഓഫീസര്‍ രേഷ്മ സജിത്ത്, പ്രധാനധ്യാപകന്‍ എം ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211648/organic-vegetable-garden-panchayat-level-inauguration)