പേരാമ്പ്ര: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇക്കഴിഞ്ഞ ലോക സഭതിരഞ്ഞെടുപ്പിന്റെപട്ടികഉപയോഗിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ്കമ്മീഷന്‍കൈകൊള്ളണമെന്ന് മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ്ജന.സെക്രട്ടരി സി.പി.എഅസീസ് പറഞ്ഞു.
പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് വോട്ടൊരുക്കംശില്‍പ്പശാല ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ഇ.ഷാഹി അദ്ധ്യക്ഷത വഹിച്ചു.

ലോകസഭാവോട്ടര്‍ പട്ടികയില്‍പുതുതായി ചേര്‍ത്തവരെ വീണ്ടും ചേര്‍ക്കുന്നതും,വിചാരണക്ക്‌നേരിട്ട്ഹാജരാക്കുന്നതുംപ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു. ശില്‍പ്പശാലക്ക് നിയോജക മണ്ഡലം പ്രസിഡണ്ട് ആര്‍.കെ.മുനീര്‍, സി.മൊയ്തു, ടി.പി മുഹമ്മദ്, പി. കെ റഷീദ്,കെ.സി. മുഹമ്മദ്, ടി.കെ.നഹാസ്, മൊയ്തു വീര്‍ക്കണ്ടി, പി.കെ.റഹീം പ്രസംഗിച്ചു, കെ.പി. റസാഖ് സ്വാഗതവും ആര്‍.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. ഫോട്ടോ:പേരാമ്പ്ര പഞ്ചായത്ത്മുസ്ലിം ലീഗ് വോട്ടൊരുക്കം ശില്‍പ്പശാലജില്ലാആക്ടിംഗ്ജന.സെക്രട്ടരി സി.പി.എ. അസീസ് ഉല്‍ഘാടനംചെയ്യുന്നു
Lok Sabha voters' list should be used for local body elections