---
title: "ബാല പീഢനത്തിന് പേരാമ്പ്രയില്‍ പിതാവ് അറസ്റ്റില്‍ "
english_title: "Father arrested in Perambra for child abuse"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212559/father-arrested-in-perambra-for-child-abuse"
published_at: "2024-06-16T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666e99f60c889_1_arrestt.JPG"
keywords: []
---

# ബാല പീഢനത്തിന് പേരാമ്പ്രയില്‍ പിതാവ് അറസ്റ്റില്‍ 

> **Lead Summary:** **പേരാമ്പ്ര :** പ്രായപൂര്‍ത്തിയാകാത്ത മകനെ പീഢിപ്പിച്ചതിന് പേരാമ്പ്രയില്‍ പിതാവ് അറസ്റ്റില്‍. പേരാമ്പ്രക്കടുത്ത് കരുവണ്ണൂര്‍ സ്വദേശി തയ്യുള്ളതില്‍ മീത്തല്‍ ശ്രീജിത്ത് നെയാണ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

## Article Content

**പേരാമ്പ്ര :** പ്രായപൂര്‍ത്തിയാകാത്ത മകനെ പീഢിപ്പിച്ചതിന് പേരാമ്പ്രയില്‍ പിതാവ് അറസ്റ്റില്‍. പേരാമ്പ്രക്കടുത്ത് കരുവണ്ണൂര്‍ സ്വദേശി തയ്യുള്ളതില്‍ മീത്തല്‍ ശ്രീജിത്ത് നെയാണ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

തന്റെ ആദ്യ ഭാര്യയിലുള്ള 15 കാരന്‍ മകനെ മര്‍ദ്ദിച്ച സംഭവത്തിലാണ് ഇയാള്‍ക്കെതിരെ ജുബനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുള്ളത്. മര്‍ദ്ദനമേറ്റ മകന്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ രാത്രി 7 മണിയോടെയാണ് മദ്യ ലഹരിയിലായിരുന്ന ശ്രീജിത്ത് മകനെ ക്രൂരമായി മര്‍ദ്ദിച്ചത്.

നാട്ടുകാരുടെ പരാതി പ്രകാരമാണ് പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് കസ്റ്റയില്‍ എടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. മകനെ നിരന്തരം മര്‍ദ്ദനത്തിന് ഇരയാകുന്നതായി പറയപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212559/father-arrested-in-perambra-for-child-abuse)