---
title: "ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു "
english_title: "The house was destroyed by strong winds and rain at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214527/the-house-was-destroyed-by-strong-winds-and-rain-at-changaroth"
published_at: "2024-06-24T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679246d0b08e_1_veed.JPG"
keywords: []
---

# ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു 

> **Lead Summary:** **ചങ്ങരോത്ത്: **ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു.

## Article Content

**ചങ്ങരോത്ത്: **ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു.

ചങ്ങരോത്ത് അഞ്ചാം വാര്‍ഡില്‍ ഒറ്റക്കണ്ടം കുഴിച്ചോര്‍മണ്ണില്‍ ഗോപാലന്റെ വീടാണ് ഇന്നലെ രാത്രി 11 മണിക്ക് ഉണ്ടായ കാറ്റിലും മഴയിലും തകര്‍ന്നത്.

വീടിന്റെ അടുക്കള ഭാഗം പാടെ തകര്‍ന്നു. ഇവര്‍ കിടന്നിരുന്ന റൂമിന്റെ സീലിങ്ങും അടര്‍ന്നുവീണു. പിഞ്ചുകുട്ടി ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവരെല്ലാം പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

മഴയത്ത് വീട് തകര്‍ന്ന് ഓടും മറ്റും വീട്ടിനുള്ളിലേക്ക് വീഴുന്ന ശബ്ദം കേട്ട ഉടനെ കുട്ടിയുമായി പുറത്തേക്ക് ഓടിയതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്.

ഈ സമയം ഗോപാലനും ഭാര്യയും മകന്റെ ഭാര്യയും കുട്ടിയും ആണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഏകദേശം 3 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214527/the-house-was-destroyed-by-strong-winds-and-rain-at-changaroth)