കോഴിക്കോട്: പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി ജൂണ്‍ 19 വായനദിനത്തില്‍ ആവള ബ്രദേഴ്‌സ് കലാസമിതി അക്ഷരദീപം കൊളുത്തി വായന വാരാചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

കലാസമിതി അങ്കണത്തില്‍ 'അ ' അക്ഷരമാതൃകയില്‍ ദീപം കൊളുത്തി. അക്ഷരദീപത്തെ സാക്ഷിനിര്‍ത്തി പ്രതിജ്ഞയും സംഘടിപ്പിച്ചു.
കലാസമിതി പ്രസിഡന്റ് പ്രജിത്ത് വി.സി, സെക്രട്ടറി റസാഖ് എന്‍. എം മെമ്പര്‍മാരായ കുഞ്ഞമ്മത് മലയില്‍, കൃഷ്ണകുമാര്‍ കീഴന, ടി രജീഷ് , ഒ.കെ ശശി , രഞ്ജിഷ് ആവള, ടി.കെ ജിതിന്‍ , വി.സി ശ്രീജിത്ത് , രജീഷ് കണ്ടോത്ത്, വി.കെ നൗഷാദ്, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 23 തിയ്യതി യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സാഹിത്യ ക്വിസ് മത്സരവുംനടക്കും
The reading week was started by lighting a lamp of letters