---
title: "  ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്‌നങ്ങള്‍ നരേന്ദ്ര മോഡി യിലൂടെ യാഥാര്‍ത്ഥ്യമാകുന്നു "
english_title: "Syama Prasad Mookerjee's dreams are coming true through Narendra Modi "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214399/syama-prasad-mookerjees-dreams-are-coming-true-through-narendra-modi"
published_at: "2024-06-23T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66784c29e2035_modi.png"
keywords: []
---

#   ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്‌നങ്ങള്‍ നരേന്ദ്ര മോഡി യിലൂടെ യാഥാര്‍ത്ഥ്യമാകുന്നു 

> **Lead Summary:** പേരാമ്പ്ര : ജനസംഘസ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്നങ്ങള്‍ നരേന്ദ്ര മോഡി യിലൂടെ യാഥാര്‍ത്ഥ്യമാവുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം മോഹനന്‍ പറഞ്ഞു.

## Article Content

പേരാമ്പ്ര : ജനസംഘസ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്നങ്ങള്‍ നരേന്ദ്ര മോഡി യിലൂടെ യാഥാര്‍ത്ഥ്യമാവുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം മോഹനന്‍ പറഞ്ഞു.

ശ്യാമപ്രസാദ് മുഖര്‍ജിയുടെ 71ാം ചരമദിനത്തോടനുബന്ധിച്ച് ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ പരിപാടി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കാശ്മീരിന് 'പ്രത്യേക പദവി അനുവധിക്കുന്ന 370 ാം വകുപ്പ് എടുത്തു മാറ്റാന്‍ നടത്തിയ ഐതിഹാസിക സമര പോരാട്ടത്തില്‍ അദ്ധേഹം ജയില്‍ വാസത്തിനിടയില്‍ മരണപെട്ടെങ്കിലും കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു മാറ്റി കൊണ്ട് നരേന്ദ്ര മോഡി സര്‍ക്കാര്‍ അദ്ധേഹത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണെണും അദ്ധേഹം പറഞ്ഞു.

ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് അധ്യക്ഷത വഹിച്ചു. രാമദാസ് മണലേരി, കെ.കെ രജീഷ്, ഡി.കെ മനു , നവനീത് കൃഷ്ണന്‍, ഇല്ലത്ത് മോഹനന്‍, ടി.എം ഹരിദാസ്, കെ.പി ബാബു, എം സായിദാസ്, കെ.കെ സജീവന്‍, കെ.പി.ടി വത്സലന്‍, കെ.പി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214399/syama-prasad-mookerjees-dreams-are-coming-true-through-narendra-modi)