---
title: "കൂത്താളി കമ്മോത്തു മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി "
english_title: "Koothali Kammothu Mahavishnu Temple marks the beginning of the Sixth Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21357/koothali-kammothu-mahavishnu-temple-marks-the-beginning-of-the-sixth-festival"
published_at: "2022-01-17T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e5a563ed1b7_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കൂത്താളി കമ്മോത്തു മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി കമ്മോത്തു മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി കെ മാധവന്‍ ഭട്ടതിരി ഉത്സവാഘോഷത്തിന് കൊടിയേറ്റി.

## Article Content

**പേരാമ്പ്ര: **കൂത്താളി കമ്മോത്തു മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി കെ മാധവന്‍ ഭട്ടതിരി ഉത്സവാഘോഷത്തിന് കൊടിയേറ്റി.

ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി. സത്യന്‍, കണ്‍വീനര്‍ എന്‍.കെ. ബാലകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.ടി. വിനോദന്‍, ട്രസ്റ്റി ബോര്‍ഡ് ഭാരവാഹികള്‍ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

ഇന്നു മുതല്‍ 22 വരെയാണ് ആറാട്ട് ഉത്സവ ആഘോഷ പരിപാടികള്‍.

അധ്യാത്മിക പ്രഭാഷണം, ഭഗവത് തിരുനൃത്തം, തായമ്പക, മഹാസര്‍പ്പബലി, പള്ളിവേട്ട, എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് വിനോദ പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21357/koothali-kammothu-mahavishnu-temple-marks-the-beginning-of-the-sixth-festival)