---
title: "സി.പി.എം സൗഹൃദാന്തരീക്ഷം തകര്‍ക്കുന്നു: ഷാഫി ചാലിയം "
english_title: "CPM destroys friendly atmosphere: Shafi Chaliyam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21527/cpm-destroys-friendly-atmosphere-shafi-chaliyam"
published_at: "2022-01-18T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e6e0bbb4119_vvvv - Copy (3) - Copy copy.jpg"
keywords: []
---

# സി.പി.എം സൗഹൃദാന്തരീക്ഷം തകര്‍ക്കുന്നു: ഷാഫി ചാലിയം 

> **Lead Summary:** **നടുവണ്ണൂര്‍**: കേരളത്തില്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സി.പി.എം നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രബുദ്ധമായ കേരള ജനത ഇത് തിരിച്ചറിയുമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം അഭിപ്രായപ്പെട്ടു.

## Article Content

**നടുവണ്ണൂര്‍**: കേരളത്തില്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സി.പി.എം നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രബുദ്ധമായ കേരള ജനത ഇത് തിരിച്ചറിയുമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം അഭിപ്രായപ്പെട്ടു.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലീം ലീഗിന്റെ ശക്തമായ പ്രക്ഷോഭം തുടരും. വഖഫ് വിഷയത്തില്‍ ലീഗിന് ലഭിക്കുന്ന ജനപിന്തുണയിലുള്ള ഭയം മൂലമാണ് ദിനേനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കടന്നാക്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

നോര്‍ത്ത് വാകയാട് മുസ്ലിം ലീഗ് കമ്മറ്റി ചേലേരിയില്‍ സംഘടിപ്പിച്ച മുസ്ലിം ലീഗ് കുടുംബ സംഗമവും ഗ്രാമയാത്രക്കുള്ള സ്വീകരണ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.പി.കോയ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് മെംബര്‍ എന്ന നിലയില്‍ 27 വര്‍ഷം പൂര്‍ത്തീകരിച്ച് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ ചേലേരി മമ്മുക്കുട്ടിയെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മികച്ച സേവനം അനുഷ്ഠിച്ച റഫീഖ് വാകയാടിനെയും ചടങ്ങില്‍ ആദരിച്ചു.

ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച ഗ്രാമയാത്രക്ക് സ്വീകരണവും നല്‍കി. മണ്ഡലം പ്രസിഡണ്ട് സാജിത് കോറോത്ത്, ഷാഹുല്‍ ഹമീദ് നടുവണ്ണൂര്‍, അഹമ്മദ് കോയ, എം.കെ അബ്ദുസമദ്, എം.പരീത്, എം.പോക്കര്‍ക്കുട്ടി, സലാം കായണ്ണ, നൊരവന ബഷീര്‍, എം.പി അസ്സന്‍കോയ , വാവോളി മുഹമ്മദലി, സി.കെ.ഷക്കീര്‍, ടി.എ റസാഖ്, ടി അബ്ദുറഹിമാന്‍, ടി. കോയ, കെ.എം ഷമീര്‍, കെ.പി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. കെ.എം സലാം സ്വാഗതവും കെ. അഷ്‌റഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21527/cpm-destroys-friendly-atmosphere-shafi-chaliyam)