---
title: "കൈതക്കലില്‍ വിറകുപുര കത്തി നശിച്ചു"
english_title: "The firewood shed was destroyed in Kaithakal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216514/the-firewood-shed-was-destroyed-in-kaithakal"
published_at: "2024-07-01T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682800cc8916_virak.JPG"
keywords: []
---

# കൈതക്കലില്‍ വിറകുപുര കത്തി നശിച്ചു

> **Lead Summary:** ** പേരാമ്പ്ര **: കൈതക്കലില്‍ വീടീനോട് ചേര്‍ന്ന വിറകുപുര കത്തി നശിച്ചു. കരിമ്പിച്ചി കണ്ടി കദീശുമ്മയുടെ വീട്ടിലെ വിറക്പുരയാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് കത്തിയ വിവരം വീട്ടുകാര്‍ അറിയുന്നത്.

## Article Content

** പേരാമ്പ്ര **: കൈതക്കലില്‍ വീടീനോട് ചേര്‍ന്ന വിറകുപുര കത്തി നശിച്ചു. കരിമ്പിച്ചി കണ്ടി കദീശുമ്മയുടെ വീട്ടിലെ വിറക്പുരയാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് കത്തിയ വിവരം വീട്ടുകാര്‍ അറിയുന്നത്.

വിറക്പുര കത്തുന്ന വിവരം പരിസരവാസികളാണ് വീട്ടുകാരെ അറിയിച്ചത്. അപ്പോഴെക്കും വിറക്പുര പകുതിയിലധികം കത്തി നശിച്ചിരുന്നു. ആ സമയത്ത് ചെറിയ മഴയുള്ളത് കൊണ്ട് വീട്ടുകാര്‍ക്ക് പൈപ്പിലെ വെള്ളമുപയോഗിച്ച് തീ മുഴുവനായും അണയ്ക്കാന്‍ കഴിഞ്ഞു.

വിറക് പുരയില്‍ മുകളിലെത്തെ തട്ടില്‍ സൂഷിച്ചിരുന്ന വിറക് ചൂല്, താഴെ തട്ടിലുള്ള ചകിരി, അടയ്ക്ക ഇവയെല്ലാം മുഴുവനും കത്തിനശിച്ചിട്ടുണ്ട്.

വൈദ്യുതിയുടെ ഉപയോഗമോ, തീ കത്തിക്കുകയോ ചെയ്യാത്ത വിറക്പുരക്കാണ് തീപിടിച്ചത്. തീപിടുത്തത്തില്‍ വീട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നു. രാത്രിയുടെ മറവില്‍ ആരെങ്കിലും തീ കത്തിച്ചതാണോ എന്നാണ് വീട്ടുകാരുടെ സംശയം.

കഴിഞ്ഞ ദിവസം വീടിന് പുറത്തുള്ള കക്കൂസ് വൃത്തികേടാക്കിയതായി സംശയമുള്ളതായി വീട്ടുകാര്‍ പറഞ്ഞു. തീപിടുത്തത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216514/the-firewood-shed-was-destroyed-in-kaithakal)