---
title: "ജനകീയ പാലിയേറ്റീവ് കെയര്‍ ഉദ്ഘാടന സ്വാഗത സംഘം രൂപീകരിച്ചു "
english_title: "Janakeya Palliative Care Inaugural Welcome Team formed at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217013/janakeya-palliative-care-inaugural-welcome-team-formed-at-paleri"
published_at: "2024-07-03T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6685138dc9529_swagatham.JPG"
keywords: []
---

# ജനകീയ പാലിയേറ്റീവ് കെയര്‍ ഉദ്ഘാടന സ്വാഗത സംഘം രൂപീകരിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** പാലേരി പ്രദേശത്ത് മൂന്ന് വര്‍ഷത്തിലധികമായി ജീവകാരുണ്യ സ്വാന്തന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ജനകീയ പാലിയേറ്റീവിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ജൂലൈ 25 ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കും.

## Article Content

** പേരാമ്പ്ര :** പാലേരി പ്രദേശത്ത് മൂന്ന് വര്‍ഷത്തിലധികമായി ജീവകാരുണ്യ സ്വാന്തന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ജനകീയ പാലിയേറ്റീവിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ജൂലൈ 25 ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കും.

ചടങ്ങില്‍ ഷാഫി പറമ്പില്‍ മുഖ്യ അതിഥി ആയി പങ്കെടുക്കും. ടി.പി രാമകൃഷ്ണന്‍ എംഎല്‍എ, ഡോ: ഇദ്രീസ് ഉള്‍പ്പെടെ സമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.

രൂപീകരണ കണ്‍വെന്‍ഷന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ഇ സരീഷ് അധ്യക്ഷത വഹിച്ചു. എസ്.പി കുഞ്ഞമ്മദ്, കെ.വി കുഞ്ഞിക്കണ്ണന്‍, ഇബ്രാഹിം, നസീര്‍ ആനേരി, സിദ്ധീഖ് തങ്ങള്‍, സല്‍മാന്‍, മുസ്തഫ പാലേരി, അരവിന്ദന്‍, വി.കെ മൊയ്ദു, ഷൈലജ ചെറുവോട്ട്, നളിനി എന്നിവര്‍ സംസാരിച്ചു.

മെനിക്കണ്ടി അബ്ദുല്ല സഗതവും സയ്യിദ് അലി തങ്ങള്‍ നന്ദിയും പറഞ്ഞു. സ്വാഗത സംഘ ഭാരവാഹികളായി ചെയര്‍മാനായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ഉണ്ണി വേങ്ങേരി, കണ്‍വീനറായി സയ്യിദ് അലി തങ്ങള്‍ പാലേരി, ഖജാന്‍ജി ഇബ്രാഹിം എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217013/janakeya-palliative-care-inaugural-welcome-team-formed-at-paleri)