---
title: "പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി രൂപീകരിക്കണം ആരോഗ്യ പരിരക്ഷാ പദ്ധതി ഏര്‍പ്പെടുത്തണം; ഐ.ആര്‍.എം.യു "
english_title: "Establish a welfare fund for local media workers and introduce a health care plan; I.R.M.U."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21657/establish-a-welfare-fund-for-local-media-workers-and-introduce-a-health-care-plan-irmu"
published_at: "2022-01-19T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7f0350a96a_0000 WATERMARK.jpg"
keywords: []
---

# പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി രൂപീകരിക്കണം ആരോഗ്യ പരിരക്ഷാ പദ്ധതി ഏര്‍പ്പെടുത്തണം; ഐ.ആര്‍.എം.യു 

> **Lead Summary:** **മേപ്പയ്യൂര്‍:** പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി രൂപീകരിക്കണമെന്നും ആരോഗ്യ പരിരക്ഷാ പദ്ധതി ഏര്‍പ്പെടുത്തണമെന്നും ഐ.ആര്‍.എം.യു (ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍) മേപ്പയ്യൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

**മേപ്പയ്യൂര്‍:** പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി രൂപീകരിക്കണമെന്നും ആരോഗ്യ പരിരക്ഷാ പദ്ധതി ഏര്‍പ്പെടുത്തണമെന്നും ഐ.ആര്‍.എം.യു (ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍) മേപ്പയ്യൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ ഉദ്ഘാടനം ചെയ്തു. ഇ. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. പ്രിയേഷ് കുമാര്‍, ജില്ലാ ട്രഷറര്‍ കെ.ടി.കെ. റഷീദ്, എം.കെ. അബ്ദുറഹിമാന്‍, എന്‍.കെ. ബാലകൃഷ്ണന്‍, ശ്രീജിഷ് കേളപ്പന്‍, എം.കെ. ഫസലു റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി ശ്രീജിഷ്, കേളപ്പന്‍ എന്നിവര്‍ സെക്രട്ടറിമാരും, മുജീബ് കോമത്ത് പ്രസിഡന്റും, എന്‍.കെ. ബാലകൃഷ്ണന്‍ വൈസ് പ്രസിഡന്റും, വി.പി. അഹ്മദ് ജോ. സെക്രട്ടറിയായും, എം.കെ. അബ്ദു റഹിമാന്‍ ട്രഷററായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21657/establish-a-welfare-fund-for-local-media-workers-and-introduce-a-health-care-plan-irmu)