കേരളത്തില്‍ എല്‍ഡിഎഫ് ശക്തമായി തിരിച്ചുവരും; എം.വി. ഗോവിന്ദന്‍

കേരളത്തില്‍ എല്‍ഡിഎഫ് ശക്തമായി തിരിച്ചുവരും; എം.വി. ഗോവിന്ദന്‍
Jul 1, 2024 09:15 PM | By SUBITHA ANIL

പേരാമ്പ്ര : ഇപ്പോഴത്തെ നിലയെ അതിജീവിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫ് ശക്തമായി തിരിച്ചു വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.

പേരാമ്പ്ര ചെറുവണ്ണൂരില്‍ സിപിഎം നേതാവ് സി. ഗംഗാധരന്‍ എന്ന സിജിയുടെ പതിനഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചെറുവണ്ണൂര്‍, ആവള ലോക്കല്‍ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയതിന്റെ പശ്ചാത്തലത്തില്‍ അടുത്ത മുഖ്യമന്ത്രി ആരാണെന്ന ചര്‍ച്ചയിലാണ് യുഡിഎഫ് എന്നും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 123 മണ്ഡലങ്ങളില്‍ യുഡിഎഫിന് ലീഡ് ഉണ്ടായിരുന്നെന്നും എന്നിട്ടും പിന്നാലെ വന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മഹാഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും വിജയിച്ച എല്‍ഡിഎഫ് 99 സീറ്റോടെ നിയമസഭയില്‍ വിജയിച്ചതായും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

77ലെ ലോക് സഭാതെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും കിട്ടാത്ത എല്‍ഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇത്തവണയും ലഭിച്ചത് ഓരോ സീറ്റാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അന്തര്‍ധാര ഉണ്ടായിട്ടുണ്ടെന്നും വര്‍ഗീയ ശക്തികളുമായുള്ള കൂട്ടുകെട്ടിന്റെ ഫലമാണ് യുഡിഎഫിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ന്നത് കൊണ്ടാണെന്നും ഇവിടെ എല്‍ഡിഎഫിന് പതിനാറായിരത്തില്‍ പരം വോട്ടുകള്‍ കഴിഞ്ഞ തവണത്തേതിനെക്കാള്‍ കൂടുതലായി ലഭിച്ചിട്ടുണ്ടെങ്കിലും തങ്ങള്‍ക്ക് ലഭിക്കേണ്ട വോട്ടുകളും ചോര്‍ന്നിട്ടുണ്ടെന്നും അത് പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ മാറ്റമുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ചിത്രം മാറുമായിരുന്നെന്നും ഇന്ത്യ മുന്നണി അധികാരത്തില്‍ വരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിക്ക് ശക്തമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞതിനാല്‍ ഭരണഘടന സംരക്ഷിക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. മോഹനന്‍, കെ.കെ. ദിനേശന്‍, എ.കെ. പത്മനാഭന്‍, എസ്.കെ. സജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ചെറുവണ്ണൂര്‍ ലോക്കല്‍ സെക്രട്ടറി ടി. മനോജ് സ്വാഗതം പറഞ്ഞ ചടങ്ങിന് ആവള ലോക്കല്‍ സെക്രട്ടറി പി.കെ. നാരായണന്‍ നന്ദിയും പറഞ്ഞു.

LDF will come back strongly in Kerala; MV Govindan

Next TV

Related Stories
മരുതേരി മാപ്പിള എല്‍.പി സ്‌കൂളിന് മൈക്ക് സെറ്റ് സമര്‍പ്പിച്ചു

Jul 3, 2024 09:03 PM

മരുതേരി മാപ്പിള എല്‍.പി സ്‌കൂളിന് മൈക്ക് സെറ്റ് സമര്‍പ്പിച്ചു

ഇലാസിയാ മാനേജിംഗ് പാര്‍ട്‌നേഴ്‌സ് മരുതേരി മാപ്പിള എല്‍.പി സ്‌കൂളിന് മൈക്ക് സെറ്റ്...

Read More >>
വിജ്ഞാനോത്സവം നടത്തി

Jul 3, 2024 08:31 PM

വിജ്ഞാനോത്സവം നടത്തി

സില്‍വര്‍ കോളേജ് നാലുവര്‍ഷ യുജി കോഴ്‌സ് ആരംഭിക്കുന്നതിന്റെ ഭാഗമായി വിജ്ഞാനോത്സവം...

Read More >>
ജനകീയ പാലിയേറ്റീവ് കെയര്‍ ഉദ്ഘാടന സ്വാഗത സംഘം രൂപീകരിച്ചു

Jul 3, 2024 02:29 PM

ജനകീയ പാലിയേറ്റീവ് കെയര്‍ ഉദ്ഘാടന സ്വാഗത സംഘം രൂപീകരിച്ചു

പാലേരി പ്രദേശത്ത് മൂന്ന് വര്‍ഷത്തിലധികമായി ജീവകാരുണ്യ സ്വാന്തന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി...

Read More >>
ലയണ്‍ ഡോ. കെ. ബാലന്‍ അടിയോടിയെയും ഭാര്യ തങ്കം അടിയോടിയെയും ആദരിച്ചു

Jul 3, 2024 01:09 PM

ലയണ്‍ ഡോ. കെ. ബാലന്‍ അടിയോടിയെയും ഭാര്യ തങ്കം അടിയോടിയെയും ആദരിച്ചു

പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍ ഡോ. കെ. ബാലന്‍ അടിയോടിയെയും ഭാര്യ തങ്കം അടിയോടിയെയും...

Read More >>
ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും

Jul 3, 2024 12:51 PM

ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത...

Read More >>
കനത്തമഴയില്‍ കരിങ്കല്‍കെട്ടിടിഞ്ഞ് കോണ്‍ക്രീറ്റ് പാലം തകര്‍ന്നു

Jul 3, 2024 10:18 AM

കനത്തമഴയില്‍ കരിങ്കല്‍കെട്ടിടിഞ്ഞ് കോണ്‍ക്രീറ്റ് പാലം തകര്‍ന്നു

കനത്തമഴയെ തുടര്‍ന്ന് കൂത്താളി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ പുത്തന്‍പുരയില്‍...

Read More >>
News Roundup