---
title: "പണയത്തിലുള്ള ആഭരണം പിടിച്ചുവെച്ചുവെന്നുള്ള വാര്‍ത്ത ദുരുദ്ദേശപരമെന്ന് ബാങ്ക് പ്രസിഡന്റ് "
english_title: "The bank president says that the news that the pawned jewelery has been seized is malicious"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216619/the-bank-president-says-that-the-news-that-the-pawned-jewelery-has-been-seized-is-malicious"
published_at: "2024-07-01T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682f0195a9e5_1_dhu.JPG"
keywords: []
---

# പണയത്തിലുള്ള ആഭരണം പിടിച്ചുവെച്ചുവെന്നുള്ള വാര്‍ത്ത ദുരുദ്ദേശപരമെന്ന് ബാങ്ക് പ്രസിഡന്റ് 

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്ര റീജനല്‍ കോ.ഓപ്പ് ബാങ്കിന്റെ മാര്‍ക്കറ്റ് ബ്രാഞ്ചില്‍ പണയത്തിലുള്ള ആഭരണം മറ്റ് ബാധ്യത ഉള്ളതുകൊണ്ട് പിടിച്ചുവെച്ചതായി പത്ര-മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ദുരുദ്ദേശപരമണെന്ന് ബാങ്ക് പ്രസിഡന്റ് എ.കെ. ബാലന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര : **പേരാമ്പ്ര റീജനല്‍ കോ.ഓപ്പ് ബാങ്കിന്റെ മാര്‍ക്കറ്റ് ബ്രാഞ്ചില്‍ പണയത്തിലുള്ള ആഭരണം മറ്റ് ബാധ്യത ഉള്ളതുകൊണ്ട് പിടിച്ചുവെച്ചതായി പത്ര-മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ദുരുദ്ദേശപരമണെന്ന് ബാങ്ക് പ്രസിഡന്റ് എ.കെ. ബാലന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഇത് ബാങ്കിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണെന്നും നിലവില്‍ ലോണ്‍ കുടിശ്ശിക ഉള്ള ഒരാളുടെ മറ്റ് ഈടുകള്‍ തടഞ്ഞ് വെക്കാന്‍ ബാങ്കിന് അധികാരമുണ്ടെന്നും അത് ലോണ്‍ എടുക്കുന്ന സമയത്ത് എഗ്രിമെന്റില്‍ പറഞ്ഞിട്ടുള്ളതും ലോണെടുക്കുന്നവര്‍ ഒപ്പിട്ട് നല്‍കുന്നതുമാണെന്നും എഗ്രിമെന്റിന്റെ കോപ്പി സഹിതം അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ഇത്തരത്തിലുണ്ടായ സംഭവത്തിലെ കക്ഷിയായ പ്രകാശനെ മധ്യസ്ഥര്‍ മുഖേന വിവരങ്ങള്‍ ധരിപ്പിക്കുകയും പഴയലോണിലേക്ക് തുക അടപ്പിച്ച ശേഷം ആഭരണങ്ങള്‍ തിരികെ നല്‍കിയതായും ബാങ്ക് അധികൃതര്‍ അറിയിച്ചു.

വൈസ് പ്രസിഡന്റ് ടി. രാജന്‍, ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, സെക്രട്ടറി കെ.എന്‍. സുധീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216619/the-bank-president-says-that-the-news-that-the-pawned-jewelery-has-been-seized-is-malicious)