---
title: "പെട്രോള്‍ പമ്പിന് മുമ്പില്‍ ബഹുജന   ധര്‍ണ്ണയുമായി പ്രദേശവാസികള്‍"
english_title: " English Locals stage mass dharna in front of petrol pump"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217354/english-locals-stage-mass-dharna-in-front-of-petrol-pump"
published_at: "2024-07-04T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686bcabc4f3c_dhahajalam.jpg"
keywords: []
---

# പെട്രോള്‍ പമ്പിന് മുമ്പില്‍ ബഹുജന   ധര്‍ണ്ണയുമായി പ്രദേശവാസികള്‍

> **Lead Summary:** **പേരാമ്പ്ര: **ഇന്ധനചോര്‍ച്ച കണ്ടെത്തിയ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപത്തെ പെടോള്‍ പമ്പിന് മുന്നിലാണ് പ്രദേശവാസികള്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **ഇന്ധനചോര്‍ച്ച കണ്ടെത്തിയ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപത്തെ പെടോള്‍ പമ്പിന് മുന്നിലാണ് പ്രദേശവാസികള്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചത്.

പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് നാലോളം വീടകളിലെ വെള്ളം ഇപ്പോള്‍ മലിനമായിരിക്കുകയാണ്. ഇത് കൂടുതല്‍ കിണറുകളിലേക്ക് വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്. അശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പ് അടച്ച് പുട്ടുക, പ്രദേശവാസികളുടെ ജീവന്‍ അപകടത്തിലാക്കുന്ന പെട്രോള്‍ പമ്പ് അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക, കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കുന്നതിനെതിരെ നടപടി സ്വീകരിക്കുക, വര്‍ഷങ്ങളായി പരിസരവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആക്ഷന്‍ കമ്മിറ്റി ധര്‍ണ്ണ സംഘടിപ്പിച്ചത്.

സ്ത്രീകളും പിഞ്ചുകുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗവുമായ സല്‍മ നന്മനക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.ജോന, കെ.എം ബാലകൃഷണന്‍, പി.എസ് സുനില്‍കുമാര്‍, ഡോ. എസ്. ഇന്ദിരാക്ഷന്‍, സി.പി. എ. അസീസ്, കെ.പി റസാഖ്, കെ.പി രാമദാസന്‍, കെ.പി യുസഫ്, ബൈജു ഉദയ, എന്‍.കെ അസീസ്, വി. പി.സരുന്‍, റാഫി കക്കാട്, മജീദ് ഡീലക്സ് പ്രസംഗിച്ചു.

ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ. പത്മനാഭന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ എ.കെ സജീന്ദ്രന്‍ നന്ദിയും പറഞ്ഞു. ഇന്ധന ചോര്‍ച്ചക്ക് ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ്നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217354/english-locals-stage-mass-dharna-in-front-of-petrol-pump)