---
title: "പാലേരി എംഎല്‍പി സ്‌കൂള്‍ ഇക്കോ ക്ലബ് വനയാത്ര സംഘടിപ്പിച്ചു"
english_title: "Paleri MLP School Eco Club organized Vanayatra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217790/paleri-mlp-school-eco-club-organized-vanayatra"
published_at: "2024-07-06T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688ef3760962_vana.jpg"
keywords: []
---

# പാലേരി എംഎല്‍പി സ്‌കൂള്‍ ഇക്കോ ക്ലബ് വനയാത്ര സംഘടിപ്പിച്ചു

> **Lead Summary:** ** പാലേരി :** പാലേരി എംഎല്‍പി സ്‌കൂള്‍ ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി റിസര്‍വ് ഫോറസ്റ്റില്‍ വനയാത്ര നടത്തി.

## Article Content

** പാലേരി :** പാലേരി എംഎല്‍പി സ്‌കൂള്‍ ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി റിസര്‍വ് ഫോറസ്റ്റില്‍ വനയാത്ര നടത്തി.

കുട്ടികളില്‍ വന സംരക്ഷണ ബോധം വളര്‍ത്തുക, വന സമ്പത്ത് തിരിച്ചറിയുക, വനവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ വനയാത്ര വാര്‍ഡ് അംഗം ഇ.ടി. സരീഷ് ഉദ്ഘാടനം ചെയ്തു.

മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികളാണ് വനയാത്രയില്‍ പങ്കാളികളായത്. അധ്യാപകരായ പി.കെ ജംഷിദ, എ.സി രാകേഷ്, റഫീഖ് തുറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217790/paleri-mlp-school-eco-club-organized-vanayatra)