---
title: "എന്‍ എന്‍ നല്ലൂരിന്റെ സംസ്‌കാരം നാളത്തേക്ക് മാറ്റി"
english_title: "NN Nallur's Funeral Postponed To Tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217647/nn-nallurs-funeral-postponed-to-tomorrow"
published_at: "2024-07-05T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66880b1c469a4_Untitled-1.png"
keywords: []
---

# എന്‍ എന്‍ നല്ലൂരിന്റെ സംസ്‌കാരം നാളത്തേക്ക് മാറ്റി

> **Lead Summary:** **പേരാമ്പ്ര : **ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവും ആവള യുപി സ്‌കൂള്‍ റിട്ട. അധ്യാപകനുമായ എന്‍ എന്‍. എന്‍. നല്ലൂര്‍ (നല്ലൂര്‍ നാരായണന്‍, 81) ന്റെ സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

## Article Content

**പേരാമ്പ്ര : **ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവും ആവള യുപി സ്‌കൂള്‍ റിട്ട. അധ്യാപകനുമായ എന്‍ എന്‍. എന്‍. നല്ലൂര്‍ (നല്ലൂര്‍ നാരായണന്‍, 81) ന്റെ സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

പൂനയിലുള്ള മകനും കുടുംബവും എത്തിയ ശേഷം ഇന്ന് രാത്രി 11 മണിക്ക് സംസ്‌ക്കാരം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. ചില സാങ്കേതിക കാരണങ്ങളാലാണ് നാളത്തേക്ക് മാറ്റിയത്. കാന്‍ഫെഡ് ജില്ലാ സെക്രട്ടറി, ഭാരത് സേവക് സമാജ് സംസ്ഥാന ഭാരവാഹി, കെഎപിടി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം, പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ ഭാരവാഹി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. മികച്ച വാഗ്മിയും, ഗ്രന്ഥശാലാ സംഘം പ്രവര്‍ത്തകനുമായിരുന്നു.

പി.എന്‍ പണിക്കര്‍, തെങ്ങുമം ബാലകൃഷ്ണന്‍ പിള്ള തുടങ്ങിയവരുടെ സഹയാത്രികനായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ നളിനി നല്ലൂര്‍ ( മുന്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, റിട്ട. വനിതാ ക്ഷേമ ഓഫീസര്‍ പേരാമ്പ്ര ബ്ലോക്ക്, മഹിള കോണ്‍ഗ്രസ് മേപ്പയ്യൂര്‍ ബ്ലോക്ക് പ്രസിഡന്റ്, പ്രസിഡന്റ് വനിതാ സഹകരണ സംഘം മുയിപ്പോത്ത്). മക്കള്‍ സുഷാന്ത് (എഞ്ചിനീയര്‍, പൂന), സിന്ധു ( അധ്യാപിക നെടുവ ഹൈസ്‌കൂള്‍, പരപ്പനങ്ങാടി), സുജീഷ്. മരുമക്കള്‍ : ഷീബ ഷെമി ( എഞ്ചിനീയര്‍, പൂന), ശ്രീജിത്ത് ( അധ്യാപകന്‍, കൂത്താളി പൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍), സുജിന ( അധ്യാപിക, മാട്ടനോട് യുപി സ്‌കൂള്‍).

സഹോദരങ്ങള്‍ ജാനു അമ്മ (മയ്യന്നൂര്‍), ദേവി (ആവള), ശാന്ത ( അരൂര്‍), പരേതരായ കുഞ്ഞികൃഷ്ണന്‍ നായര്‍ നല്ലൂര്‍, കുഞ്ഞിരാമന്‍ നായര്‍ (പേരാമ്പ്ര), അമ്മാളു അമ്മ (കാരയാട്), ബാലന്‍ വൈദ്യര്‍ (പേരാമ്പ്ര), നാരായണന്‍ നായര്‍ (കൂത്താളി), കുഞ്ഞികേളു നായര്‍ (ആവളകുട്ടോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217647/nn-nallurs-funeral-postponed-to-tomorrow)