---
title: "വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം"
english_title: "Vaikom Muhammad Basheer Remembrance at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218234/vaikom-muhammad-basheer-remembrance-at-changaroth"
published_at: "2024-07-08T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b7939aaba7_kundumkara.jpg"
keywords: []
---

# വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം

> **Lead Summary:** ** ചങ്ങരോത്ത് :** വായന പക്ഷാചരണം - 2024 ഭാഗമായി ജനകീയ ലൈബ്രറി കുളക്കണ്ടം വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി റീന ഉദ്ഘാടനം നിര്‍വഹിച്ചു. ജഗത്ത് അധ്യക്ഷത വഹിച്ചു.

## Article Content

** ചങ്ങരോത്ത് :** വായന പക്ഷാചരണം - 2024 ഭാഗമായി ജനകീയ ലൈബ്രറി കുളക്കണ്ടം വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി റീന ഉദ്ഘാടനം നിര്‍വഹിച്ചു. ജഗത്ത് അധ്യക്ഷത വഹിച്ചു.

മുന്‍ ദേശീയ വോളിബോള്‍ താരം സുജാത മുഖ്യാതിഥിയായി. പഞ്ചായത്ത് നേതൃസമിതി ചെയര്‍മാന്‍ വിജയരാഘാവന്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കന്നാട്ടി എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ബഷീര്‍ കൃതികളെ പരിചയപ്പെട്ടു.

കന്നാട്ടി എല്‍പി സ്‌കൂള്‍ പ്രധാനധ്യാപിക ഷിത ആശംസ അറിയിച്ചു. രാഹുല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ദേവാനന്ദന്‍ സുനീഷ് നന്ദി രേഖപെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218234/vaikom-muhammad-basheer-remembrance-at-changaroth)