ജനങ്ങളുടെ ചിരകാല സ്വപ്നമായ തോട്ടത്താംകണ്ടി പാലം യാഥാര്‍ഥ്യമായി

ജനങ്ങളുടെ ചിരകാല സ്വപ്നമായ തോട്ടത്താംകണ്ടി പാലം യാഥാര്‍ഥ്യമായി
Jul 7, 2024 11:37 PM | By SUBITHA ANIL

പേരാമ്പ്ര: ചങ്ങരോത്ത് മരുതോങ്കര ഗ്രാമ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തോട്ടത്താംകണ്ടി പാലം യാഥാര്‍ഥ്യമായി. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ തോട്ടത്താംകണ്ടിയേയും നാദാപുരം നിയോജക മണ്ഡലത്തിലെ മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ ചീനവേലിയേയും ബന്ധിപ്പിക്കുന്നതാണ് തോട്ടത്താംങ്കണ്ടി പാലം.

പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളിലെ ജനങ്ങളുടെ നാലര പതിറ്റാണ്ട് പഴക്കമുള്ള ആവശ്യമാണ് തോട്ടത്താംകണ്ടി പാലത്തിലൂടെ യാഥാര്‍ഥ്യമായതെന്ന് അദേഹം പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് നിറവേറ്റുകയാണ് ചെയ്തത്. മുന്‍പെല്ലാം തടസ്സങ്ങളായിരുന്നു. എന്നാല്‍ എല്ലാം തട്ടി മാറ്റിയാണ് പാലം യാഥാര്‍ഥ്യമാക്കിയത്. 5 വര്‍ഷം കൊണ്ട് 100 പാലം യാഥാര്‍ഥ്യമാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഈ കാലയളവില്‍ തന്നെ 100 പാലങ്ങളുടെ പണി പൂര്‍ത്തീകരിച്ചു എന്നും അദേഹം പറഞ്ഞു.


2 വര്‍ഷം കൊണ്ട് പാലങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. നാട്ടിലെ ജനങ്ങളുടെ പ്രയാസം മനസിലാക്കിയാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പാലങ്ങളുടെ കാര്യത്തില്‍ മാത്രമല്ല എല്ലാ കാര്യങ്ങളിലും ഇതു തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും വികസന കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് പ്രശംസനീയമാണ് അതിന് ജനങ്ങളുടെ പിന്‍തുണയും ലഭിക്കുന്നുണ്ടെന്നും കേരളത്തിലെ ജനകീയ സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ ഇ.കെ. വിജയന്‍, കെ.പി. കുഞ്ഞമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.പി. ബാബു, കെ.പി. ചന്ദ്രി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഉണ്ണി വേങ്ങേരി, കെ. സജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ സി.എം. യശോദ, സി.എം. ബാബു, ടി.പി. റീന, ശോഭ അശോകന്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി.എസ്. അജിത്, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്‍. ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.

People's eternal dream of Thottamkandi Bridge has become a reality

Next TV

Related Stories
 വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തിദിനം ആചരിച്ചു

Oct 5, 2024 11:46 PM

വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തിദിനം ആചരിച്ചു

വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തിദിനം...

Read More >>
 മഹിള കോണ്‍ഗ്രസ് പേരാമ്പ്ര  ബ്ലോക്ക് കമ്മിറ്റി ഏകദിന ക്യാമ്പ് മഹിള സഹാസ് സംഘടിപ്പിച്ചു

Oct 5, 2024 09:38 PM

മഹിള കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ഏകദിന ക്യാമ്പ് മഹിള സഹാസ് സംഘടിപ്പിച്ചു

മഹിള കോണ്‍ഗ്രസ് പേരാ്രമ്പ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ക്യാമ്പ് മഹിള സഹാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അക്കാദമി ഓഡിറ്റോറിയത്തില്‍...

Read More >>
 ശ്രീരാഗ പ്രതിഭാ പുരസ്‌കാരം നഞ്ചിയമ്മക്ക്

Oct 5, 2024 09:21 PM

ശ്രീരാഗ പ്രതിഭാ പുരസ്‌കാരം നഞ്ചിയമ്മക്ക്

ശ്രീരാഗം സ്‌ക്കൂള്‍ ഓഫ് മ്യൂസിക്ക് ആന്റ് ആര്‍്ട്സ് ഏര്‍പ്പെടുത്തിയ ശ്രീരാഗ പ്രതിഭാ പുരസ്‌കാരത്തിന് പ്രശസ്ത പിന്നണിഗായികയും, ദേശീയ അവാര്‍ഡ്...

Read More >>
പയ്യോളിയിലെ പള്ളിക്കര പടിക്കുതാഴെ കുഞ്ഞികല്ല്യാണി അമ്മ അന്തരിച്ചു

Oct 5, 2024 01:11 PM

പയ്യോളിയിലെ പള്ളിക്കര പടിക്കുതാഴെ കുഞ്ഞികല്ല്യാണി അമ്മ അന്തരിച്ചു

പയ്യോളിയിലെ പള്ളിക്കര പടിക്കുതാഴെ കുഞ്ഞികല്ല്യാണി അമ്മ (86) അന്തരിച്ചു. സംസ്‌കാരം ഇന്ന്...

Read More >>
 മെഡിക്കല്‍ കോളേജില്‍ ഇന്ന് കുടിവെള്ള വിതരണം മുടങ്ങും

Oct 5, 2024 10:39 AM

മെഡിക്കല്‍ കോളേജില്‍ ഇന്ന് കുടിവെള്ള വിതരണം മുടങ്ങും

മെഡിക്കല്‍ കോളേജില്‍ ഇന്ന് കുടിവെള്ള വിതരണം...

Read More >>
ഗാന്ധിജയന്തി ക്വിസ് മത്സരം 16 ന്

Oct 5, 2024 10:25 AM

ഗാന്ധിജയന്തി ക്വിസ് മത്സരം 16 ന്

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ്...

Read More >>
Top Stories










Entertainment News