പേരാമ്പ്ര: ശ്രീരാഗം സ്‌ക്കൂള്‍ ഓഫ് മ്യൂസിക്ക് ആന്റ് ആര്‍്ട്സ് ഏര്‍പ്പെടുത്തിയ ശ്രീരാഗ പ്രതിഭാ പുരസ്‌കാരത്തിന് പ്രശസ്ത പിന്നണിഗായികയും, ദേശീയ അവാര്‍ഡ് ജേതാവുമായ നഞ്ചിയമ്മയെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
25000 രൂപയും പൊന്നാടയുമാണ് അവര്‍ക്ക് നല്‍കുക. പേരാമ്പ്രയില്‍ ഒക്ടോബര്‍ 10,11 തിയ്യതികളില്‍ നടക്കുന്ന ശ്രീരാഗം സ്‌ക്കൂള്‍ ഓഫ് മ്യൂസിക്ക് ആന്റ് ആര്‍്ട്സ് 5 ാം വാര്‍ഷികാഘോഷ പിപാടിയില്‍ പുരസ്‌ക്കാര വിതരണം നടക്കും. പരിപാടിയുടെ മുന്നോടിയായി 10 ാം തിയ്യതി വൈകിട്ട് പേരാമ്പ്ര പട്ടണത്തില്‍ ശ്രുതിലയ വിളംബര ഘോഷയാത്ര നടത്തും. 11ന് രാവിലെ 9 മണി മുതല്‍ പേരാമ്പ്ര വി.വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ഹാളില്‍ ശ്രീരാഗം സംഗീത വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന, 12 മണിക്ക് കീബോര്‍ഡ് വയലിന്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷന്‍, ഉച്ചയ്ക്ക് 2 30 ശ്രീരാഗത്തിലെ മുതിര്‍ന്ന സംഗീത വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന സ്വാഗതഗാനം. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സദസ്സ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ ശ്രീരാഗ പ്രതിഭാ പുരസ്‌കാരം 24 സമര്‍പ്പണം നടക്കും. ഫ്ളവേഴ്സ് ടിവി ടോപ് സിംഗര്‍ സീസണ്‍ ഫൈവ് താരങ്ങളായ ആര്‍ജിത രതീഷ്, ഹരിചന്ദന നടുവണ്ണൂര്‍ എന്നിവരെ ആദരിക്കുന്നു. തുടര്‍ന്ന് മണി രംഗപൂജ, നൃത്താവിഷ്‌കാരം, ശ്രീരാഗം മ്യൂസിക് റിയാലിറ്റി ഷോ ഗ്രാന്‍ഡ്ഫിനാലെ മെഗാ ഷോ, മാജിക്കല്‍ ഡാന്‍സ് പ്രോഗ്രാം എന്നിവയും നടക്കും. 12 ന് ഗ്രന്ഥപൂജ, 13 ന് വിദ്യാരംഭം, പുതിയ സംഗീത വിദ്യാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ എന്നിവയും നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ശ്രീരാഗം ഡയറക്ടര്‍ ശ്രീജിത്ത് കൃഷ്ണ, പിടിഎ പ്രസിഡന്റ് രാജന്‍. സി. ചാലില്‍ , അംഗങ്ങളായ ബിന്ദു സിതാര, എ.പി. ശ്രീജ, സതി സത്യന്‍ എന്നിവര്‍ സംബന്ധിച്ചു
Sree Raga Pratibha Award for Nanjiamma