ചെറുവണ്ണൂര്‍: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചെറുവണ്ണൂര്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ കൃഷിഭവനിലേക്ക് ധര്‍ണ്ണ സംഘടിപ്പിച്ചു.
വന്യജീവികളില്‍ നിന്നും കാര്‍ഷിക വിളകള്‍ക്ക് സംരക്ഷണം നല്‍കുക, വന്യ ജീവികള്‍ നശിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ആവള പാണ്ടിയും, കരു വോട് ചിറയും പൂര്‍ണ്ണമായും കൃഷിയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, കര്‍ഷക പെന്‍ഷന്‍കുടിശ്ശിക സഹിതം വിതരണം ചെയ്യുക, കെ . കരുണാകരൻ സര്‍ക്കാര്‍ കൃഷിഭവന്‍ മുഖേന നടപ്പിലാക്കിയ ഒരു ലക്ഷം തൊഴില്‍ദാന പദ്ധതിയില്‍ റജീസ്റ്റര്‍ ചെയ്തവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വിസിലെ മിനിമം പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ: ബിജു കണ്ണന്തറ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കൃഷിസ്ഥലത്ത് ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കണമെന്ന് അദേഹം ആവശ്യപ്പെട്ടു.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് പ്രസിഡണ്ടുമായിരുന്ന വി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം.കെ. സുരേന്ദ്രന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ സി.പി. നാരായണന്‍, പട്ടയാട്ട് അബ്ദുള്ള, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് നളിനി നല്ലൂര്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.പി. സുജാത, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ കെ.പി അരവിന്ദന്‍, എം.പി. കുഞ്ഞികൃഷ്ണന്‍, യുഡിഎഫ് കണ്‍വീനര്‍ പിലാക്കാട്ട് ശങ്കരന്‍, കെ.പി. രവീന്ദ്രന്‍, ക്ഷീരസംഘം പ്രസിഡണ്ട് കുഞ്ഞമ്മത് ചെറുവോട്ട്, ബഷീര്‍ കറുത്തെടുത്ത്, വി.കണാരന്‍, വേണുഗോപാലന്‍ മുയിപ്പോത്ത്, നിരയില്‍ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. പി.പി. ഗോപാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് എന്‍.പി. വിജയന്‍ നന്ദിയും പറഞ്ഞു.
Farmers Congress organizes dharna to Cheruvannur Krishi Bhavan