---
title: "ഗാന്ധിജയന്തി ക്വിസ് മത്സരം 16 ന്"
english_title: "Gandhi Jayanti quiz competition on 16th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240291/gandhi-jayanti-quiz-competition-on-16th"
published_at: "2024-10-05T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700c73db7e64_quiz.png"
keywords: []
---

# ഗാന്ധിജയന്തി ക്വിസ് മത്സരം 16 ന്

> **Lead Summary:** **കോഴിക്കോട്: **ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് 'ഗാന്ധിജിയും ഖാദിയും ഇന്ത്യന്‍ സ്വാതന്ത്രസമരവും' എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

## Article Content

**കോഴിക്കോട്: **ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് 'ഗാന്ധിജിയും ഖാദിയും ഇന്ത്യന്‍ സ്വാതന്ത്രസമരവും' എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ജില്ലാതല മത്സരം ഒക്ടോബര്‍ 16 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തില്‍ നടത്തും. ഒരു സ്‌കൂളില്‍ നിന്നും രണ്ടു വിദ്യാര്‍ഥികളുടെ ഒരു ടീമിന് പങ്കെടുക്കാം.

സ്‌കൂളുകള്‍ ടീം അംഗങ്ങളുടെ പേര് വിവരം pokzd@kkvib.org എന്ന ഇമെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 10 നകം രജിസ്റ്റര്‍ ചെയ്യേണ്ടതും മത്സരദിവസം പ്രധാന അധ്യാപകന്റെ / പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡും കൊണ്ടുവേരണ്ടതുമാണ്. ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240291/gandhi-jayanti-quiz-competition-on-16th)