---
title: "ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് കൂട്ടിയ നടപടി പിന്‍വലിക്കണം; ഐഎന്‍ടിയുസി "
english_title: "The building permit fee hike should be withdrawn; INTUC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218252/the-building-permit-fee-hike-should-be-withdrawn-intuc"
published_at: "2024-07-08T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b925d42115_PER.jpg"
keywords: []
---

# ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് കൂട്ടിയ നടപടി പിന്‍വലിക്കണം; ഐഎന്‍ടിയുസി 

> **Lead Summary:** **അരിക്കുളം: **അന്യായമായി വര്‍ദ്ധിപ്പിച്ച ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി അരിക്കുളം മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**അരിക്കുളം: **അന്യായമായി വര്‍ദ്ധിപ്പിച്ച ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി അരിക്കുളം മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും എത്രയോ അധികമാണ് അടുത്ത കാലത്ത് വര്‍ദ്ധിപ്പിച്ച ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസെന്നും പാവപ്പെട്ട ജനങ്ങള്‍ ലോണ്‍ എടുത്തും മറ്റുമാണ് ഒരു വീട് നീര്‍മ്മിക്കുന്നതെന്നും യോണത്തില്‍ പറഞ്ഞു.

മനദണ്ഡമില്ലാതെ ഫീസ് വാര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണ് ഇത് ജനങ്ങേളോടുള്ള വെല്ലുവിളിയാണ് ഇത് പിന്‍വലിച്ച് പഴയ പോലെയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഐഎന്‍ടിയുസി അരിക്കുളം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് എടച്ചേരി അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ കണ്ണമ്പത്ത്, രാമചന്ദ്രന്‍ ചിത്തിര, പി.എം രാധ, റിയാസ് ഊട്ടേരി, ടി.ടി. രാഗേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218252/the-building-permit-fee-hike-should-be-withdrawn-intuc)