അധ്യാപക ശില്പശാല കോഴിക്കോട് ഉദ്ഘാടനം ചെയ്തു

അധ്യാപക ശില്പശാല കോഴിക്കോട് ഉദ്ഘാടനം ചെയ്തു
Jul 8, 2024 08:58 PM | By Akhila Krishna

കോഴിക്കോട്: സയന്‍സും ടെക്‌നോളജിയും സാഹിത്യവുമായി സമന്വയിപ്പിച്ചാല്‍ മാത്രമേ മനുഷ്യന് അതിജീവനം സാധ്യമാകൂ എന്ന് സാഹിത്യകാരന്‍ കെ.പി രാമനുണ്ണി പറഞ്ഞു.

ജില്ലാ വിദ്യാരംഗം അധ്യാപക ശില്പശാല കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആഗോളനന്മയ്ക്കായി അതിജീവനമന്ത്രവും തന്ത്രവും രൂപപ്പെടുത്താന്‍ സാഹിത്യത്തിനു മാത്രമേ കഴി യൂ എന്നും തലമുറകളിലേക്ക് അത് പകരേണ്ടതും പ്രവഹിപ്പിക്കേണ്ടതും അധ്യാപകരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമൂഹ ഒരുമയിലൂടെ മനുഷ്യ ഹൃദയങ്ങളെ സമന്വയിപ്പിക്കേണ്ട വലിയ ദൗത്യം നിര്‍വ്വഹിക്കുമ്പോള്‍ കുട്ടികളെ നല്ല പുസ്തകങ്ങളുടെ വായനയിലേക്ക് നയിക്കാനും അധ്യാപകര്‍ക്ക് കഴിയണം.പുസ്തകങ്ങള്‍ പ്രദര്‍ശന വസ്തുവാകുമ്പോള്‍ വായനയ്ക്ക് ആഴമുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യവേദി ജില്ലാ സമിതി കോഴിക്കോട് എലത്തൂര്‍ സേതു സീതാറാം എ എല്‍.പി. സ്‌കൂളില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ എല്ലാ ഉപജില്ലകളില്‍ നിന്നും വിദ്യാരംഗം നേതൃസമിതിയിലെ അംഗങ്ങളാണ് പങ്കെടുത്തത്., 'എന്റെ കോഴിക്കോട് സാഹിത്യ നഗരം ' എന്ന പേരില്‍ പതിനേഴ് ഉപജില്ലയിലും തനതു പരിപാടികള്‍ സംഘടിപ്പിക്കും. പുസ്തകോത്സവം, അധ്യാപക ശില്‍പശാലകള്‍, വായന സദസ്സ്, പാട്ട് വഴിയോരം, ഭാഷാകേളി അറിവരങ്ങ് ,തുടങ്ങിയ പരിപാടികളുടെ മാര്‍ഗ്ഗരേഖ ഗ്രൂപ്പ് പ്രവര്‍ത്തനത്തിലൂടെ ഉപജില്ലകള്‍ക്ക് തയ്യാറാക്കി നല്‍കി. കോഴിക്കോട് ഡയറ്റും എസ്.എസ്.കെ. യുമായി സഹകരിച്ച് കൊണ്ട് സ്‌കൂളിലും , ഉപജില്ലയിലും ,ജില്ലയിലും വായനയും ചലചിത്രവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടിയില്‍ കോഴിക്കോട് റവന്യു ജില്ല വിദ്യാഭ്യാസ ഉപഡയരക്ടര്‍ മനോജ് മണിയൂര്‍ അധ്യക്ഷത വഹിച്ചു.

ഡയറ്റ് പ്രിന്‍സിപ്പാള്‍ യു.കെ. അബ്ദു നാസര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാരംഗം ജില്ല കോഡിനേറ്റര്‍ ബിജു കാവില്‍ , അസി. കോഡിനേറ്റര്‍ വി.എം. അഷറഫ്,രഞ്ജിഷ് ആവള , ഹെഡ്മാസ്റ്റര്‍ കെ. സുരാജ് , രാമകൃഷ്ണന്‍ മുണ്ടക്കര, എ.എന്‍ നിഷിത കുമാരി, ബഷീര്‍ നരിക്കുനി, പ്രമോദ് വടകര, എന്നിവര്‍സംസാരിച്ചു.

Teachers' Workshop Inaugurated In Kozhikode

Next TV

Related Stories
ഗാന്ധിജയന്തി ദിനത്തില്‍ പുസ്തക സമര്‍പ്പണം നടത്തി

Oct 6, 2024 04:16 PM

ഗാന്ധിജയന്തി ദിനത്തില്‍ പുസ്തക സമര്‍പ്പണം നടത്തി

ഗാന്ധിജയന്തി ദിനത്തില്‍ മേപ്പയ്യൂര്‍ 108 ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി മഹാത്മഗാന്ധിയുടെ ആത്മകഥ വി ഇ എം യൂപി സ്‌കൂളിലെ ലൈബ്രറിയിലേക്ക്...

Read More >>
കൂത്താളിയില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു

Oct 6, 2024 03:27 PM

കൂത്താളിയില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു

സമീപത്തെ പറമ്പിലെ തെങ്ങ് കടപുഴകി സുരേഷ് ബാബുവിന്റെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് വീടായതിനാല്‍ അപകടമൊന്നും...

Read More >>
പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനതിനിടെ സ്‌കൂട്ടറിന് തീപിടിച്ചു

Oct 6, 2024 02:30 PM

പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനതിനിടെ സ്‌കൂട്ടറിന് തീപിടിച്ചു

പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടറിന് തീപിടിച്ചു. പേരാമ്പ്ര ഡ്രൈവിംഗ് സ്‌ക്കൂളിന്റെ പഠിതാക്കള്‍ക്ക് പരിശീലനം നല്‍കുന്ന...

Read More >>
കുറ്റ്യാടി ചുരത്തില്‍ ട്രാവലറിന് തീപിടിച്ചു

Oct 6, 2024 11:11 AM

കുറ്റ്യാടി ചുരത്തില്‍ ട്രാവലറിന് തീപിടിച്ചു

കുറ്റ്യാടി ചുരത്തില്‍ നാലാം വളവില്‍ ട്രാവലറിന് തീ പിടിച്ചു. അപകടത്തില്‍...

Read More >>
പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പൂജ ബൈജു കേരള കബഡി ടീമില്‍

Oct 6, 2024 10:22 AM

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പൂജ ബൈജു കേരള കബഡി ടീമില്‍

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പൂജാ ബൈജുവിനെ കേരള കബഡി ടീമിലേക്ക്...

Read More >>
ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി പ്രൈവറ്റ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫെഡറേഷന്‍

Oct 6, 2024 08:49 AM

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി പ്രൈവറ്റ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫെഡറേഷന്‍

പാരാമെഡിക്കല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി പ്രൈവറ്റ് പാരാമെഡിക്കല്‍...

Read More >>
Top Stories










News Roundup