---
title: "പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പൂജ ബൈജു കേരള കബഡി ടീമില്‍ "
english_title: "Perambra Higher Secondary School student Pooja Baiju in Kerala Kabaddi Team"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240534/perambra-higher-secondary-school-student-pooja-baiju-in-kerala-kabaddi-team"
published_at: "2024-10-06T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670217da98f48_ajk.jpg"
keywords: []
---

# പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പൂജ ബൈജു കേരള കബഡി ടീമില്‍ 

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പൂജാ ബൈജുവിനെ കേരള കബഡി ടീമിലേക്ക് തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ലക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കേരള സബ്ബ് ജൂനിയര്‍ ഗേള്‍സ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പൂജാ ബൈജുവിനെ കേരള കബഡി ടീമിലേക്ക് തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ലക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കേരള സബ്ബ് ജൂനിയര്‍ ഗേള്‍സ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അടുത്ത മാസം മഹാരാഷ്ട്രയില്‍ നടക്കുന്ന ദേശീയ സ്‌ക്കൂള്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി പൂജ ജേഴ്‌സി അണിയും. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പൂജ. പേരാമ്പ്ര ബീവറേജസ് ജീവനക്കാരന്‍ പാറപ്പുറത്ത് ബൈജു.പി.ബാലന്റെയും രാഷിയുടെയും മകളാണ് പൂജ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240534/perambra-higher-secondary-school-student-pooja-baiju-in-kerala-kabaddi-team)