തിരുവനന്തപുരം : പാരാമെഡിക്കല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി പ്രൈവറ്റ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫെഡറേഷന്‍.
കേരളത്തില്‍ ആകെ പ്രവര്‍ത്തിക്കുന്ന തൊഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രൈവറ്റ് പാരാമെഡിക്കല്‍ പരിശീലന കേന്ദ്രങ്ങളെന്നും ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടിയ വിദ്യാര്‍ഥികളാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ലാബുകളിലും ആശുപത്രികളിലും ടെക്‌നീഷ്യന്മാരായി പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷവും. കേരളത്തിന്റെ പേര് കേട്ട ആരോഗ്യ സംവിധാനത്തിന് നട്ടെല്ലാണ് ഇവര്‍. എന്നാല്‍ ഇപ്പോള്‍ ഇത്തരം പരിശീല സ്ഥാപനങ്ങള്‍ക്കെതിരെ സംഘടിതമായരീതിയില്‍ കുപ്രചരണങ്ങള്‍ നടക്കുന്നവെന്നും പ്രൈവറ്റ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
പാരാമെഡിക്കല്‍ രംഗത്ത് വ്യവസ്ഥാപിതമായ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ 1952 മുതല്‍ ഇത്തരം പരിശീലന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പാരാമെഡിക്കല്‍ പരിശീല രംഗത്ത് വൈദഗ്ധ്യ മുള്ളവരുടെ രൂപകല്‍പ്പനയില്‍ നിര്‍മ്മിക്കപ്പെട്ട പാഠ്യപദ്ധതിയിലും, പ്രായോഗിക പരിശീലന സംവിധാനവും പിന്തുടരുന്ന പ്രൈവറ്റ് പാരാമെഡിക്കല്‍ പരിശീല സ്ഥാപനങ്ങളുടെ നിലനില്‍പ്പ് യഥാര്‍ത്ഥത്തില്‍ സാമൂഹികമായ ഒരു അനിവാര്യതയാണെന്നും അവര്‍ പറഞ്ഞു.
അന്യസംസ്ഥാന വിദ്യാഭ്യാസ ലോബികളും, വന്‍കിട സ്ഥാപനങ്ങളുടെ ലോബികളും നടത്തുന്ന സ്വാര്‍ത്ഥഭരിതമായ പ്രചാരണങ്ങള്‍ നമ്മുടെ ഭരണ സംവിധാനത്തെയും സ്വാധീനിക്കുന്നുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളുടെ നാശം ആത്യന്തികമായി കേരളത്തിലാകെ ഉള്ള ചെറുകിട ലാബുകളെ ഭാവിയില്‍ ഇല്ലാതാക്കുകയും സാധാരണക്കാരന് കുറഞ്ഞ നിരക്കില്‍ രോഗനിര്‍ണയ സംവിധാനം അപ്രാപ്യവുമായി തീരുകയും ചെയ്യും. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ജീവനക്കാരുടെയും അവരുടെ ആശ്രിതരുടെയും നിലനില്‍പ്പാണ് അപകടത്തില്‍ ആവുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ സാഹചര്യത്തിലാണ് പ്രൈവറ്റ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫെഡറേഷന്‍ (PPIF) ഭാരവാഹികള്‍ മന്ത്രിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചത്. പിപിഐഎഫ് സംസ്ഥാന പ്രസിഡന്റ് മന്‍സൂര്‍ പാലോളി, സംസ്ഥാ ജനറല്‍ സെക്രട്ടറി സുനോയ് കൈവേലി, കണ്‍വീനര്‍മാരായ കെ.ബി. രതീഷ് കുമാര്‍, ജേക്കബ് സി വര്‍ക്കി, റിയാന റനീസ്, ഷബീര്‍ തുടങ്ങിവരാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്.
Federation of Private Paramedical Institutes submitted a petition to the Minister of Higher Education