---
title: "പേരാമ്പ്ര മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണം; ബിജെപി "
english_title: "The deplorable condition of the Perambra fish market should be addressed; The BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218357/the-deplorable-condition-of-the-perambra-fish-market-should-be-addressed-the-bjp"
published_at: "2024-07-08T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668c2be81d776_flag.JPG"
keywords: []
---

# പേരാമ്പ്ര മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണം; ബിജെപി 

> **Lead Summary:** ** പേരാമ്പ്ര **: ദിവസവും നൂറ് കണക്കിന് ആളുകള്‍ കച്ചവട ആവശ്യത്തിനായി എത്തുന്ന പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ ആളുകള്‍ക്ക് കാലുകുത്താന്‍ പറ്റാത്ത സാഹചര്യമുണ്ടായിട്ടും ഗ്രാമപഞ്ചായത്ത് ഭരണസമിതി അതിന് പരിഹാരം കാണുന്നതില്‍ തികഞ്ഞ പരാജയമാണെന്ന് ബി.ജെ.പി പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

## Article Content

** പേരാമ്പ്ര **: ദിവസവും നൂറ് കണക്കിന് ആളുകള്‍ കച്ചവട ആവശ്യത്തിനായി എത്തുന്ന പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ ആളുകള്‍ക്ക് കാലുകുത്താന്‍ പറ്റാത്ത സാഹചര്യമുണ്ടായിട്ടും ഗ്രാമപഞ്ചായത്ത് ഭരണസമിതി അതിന് പരിഹാരം കാണുന്നതില്‍ തികഞ്ഞ പരാജയമാണെന്ന് ബി.ജെ.പി പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

എണ്‍പത് ലക്ഷത്തില്‍ പരം രൂപ മുടക്കി മാര്‍ക്കറ്റ് നവീകരിച്ചിട്ടും പുതിയ ടാങ്ക് നിര്‍മിക്കാതെ പഴയ ഉപയോഗ ശൂന്യമായ ടാങ്കിലേക്ക് മലിനജലവും അറവ് മാലിന്യങ്ങളും ഒഴുക്കുന്നതിനാല്‍ ടാങ്ക് നിറഞ്ഞ് പരിസര പ്രദേശങ്ങളിലും മാര്‍ക്കറ്റിനുള്ളിലും മലിന ജലം കെട്ടി കിടക്കുകയാണ്.

മത്സ്യമാര്‍ക്കറ്റിലെ ഏഴോളം ജീവനക്കാര്‍ക്ക് മാര്‍ക്കറ്റിലെ മലിനജലത്തിലുടെ അണുബാധ സ്ഥിതികരിച്ചിട്ടും ആരോഗ്യ വകുപ്പ് അനങ്ങാപാറ നയം സ്വീകരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ വകയിരുത്തി മാര്‍ക്കറ്റിനുള്ളില്‍ സ്റ്റോറേജ് റും പ്രവര്‍ത്തനമാരംഭിച്ചെങ്കിലും അതിലെ മെഷീനുകള്‍ തുരുമ്പെടുത്ത് നശിക്കുകയും കെട്ടിടം ഇടിഞ്ഞ് പൊളിഞ്ഞ നിലയിലുമാണ്. ദിവസേന നിരവധി ആളുകള്‍ എത്തുന്ന മത്സ്യ മാര്‍ക്കറ്റ് ജനങ്ങള്‍ക്ക് സാക്രമിക രോഗങ്ങള്‍ പിടിപെടാനുള്ള ഇടമായി മാറിയിരിക്കുകയാണ്.

ഗ്രാമ പഞ്ചായത്ത് ഭരണസമിതി അടിയന്തിരമായി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്ത്വം കൊടുക്കുമെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്  തറമല്‍രാഗേഷ് പറഞ്ഞു. യോഗത്തില്‍ കെ.എം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.കെ സജീവന്‍ , എം.ജി വേണു, എന്‍. കെ വത്സന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218357/the-deplorable-condition-of-the-perambra-fish-market-should-be-addressed-the-bjp)