ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഡിജി കേരളം പദ്ധതിയുടെ ഭാഗമായി 15 വാര്‍ഡുകളില്‍ നിന്നും സര്‍വേ നടത്തി കണ്ടെത്തിയ പഠിതാക്കള്‍ക്ക് പരിശീലനവും മൂല്യനിര്‍ണയവും നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പ്രഖ്യാപനം നടത്തി. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സി.കെ ശശി, ഇ.എം ശ്രീജിത്ത്, വി.കെ ബിന്ദു എന്നിവരും മറ്റു മെമ്പര്‍മാരും പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.പി സീന സ്വാഗതവും പ്രേരകുമാരായ നാരായണി, അജിത പദ്ധതി ക്ലര്‍ക്ക് അനുനാഥ് എന്നിവര്‍സംസാരിച്ചു.
Chakkittapara becomes a fully digital literacy panchayat