പേരാമ്പ്ര: അറുപത് വര്‍ഷം മുന്‍പ് സര്‍വേയും പത്ത് വര്‍ഷത്തിന് മുന്‍പ് റീ സര്‍വ്വേയും കഴിഞ്ഞ കൂരാച്ചുണ്ട്, ചക്കിട്ടപാറ, ചെമ്പനോട, ചങ്ങരോത്ത് ഉള്‍പ്പടെയുള്ള കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വില്ലേജുകളെയും ഉടന്‍ സര്‍വെയ്ഡ് വില്ലേജുകളായി പ്രഖ്യാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
റീ സര്‍വ്വേ നടന്നതിന്റെ അടിസ്ഥാനത്തിലുള്ള സ്‌കെച്ചും പ്ലാനും ആണ് വില്ലേജ് ഓഫിസുകളില്‍ ഉള്ളത്. എന്നാല്‍ അണ്‍ സര്‍വ്വേ എന്ന ലേബല്‍ ഉള്ളത് കൊണ്ട് വനം വകുപ്പിന്റെയും ഇഎസ്എ യുടെയും ബഫര്‍ സോണിന്റെയുമൊക്കെ പ്രശ്‌നങ്ങള്‍ മലയോര ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി യോഗം വിലയിരുത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം. മുഹമ്മദ് ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍ മുതുവണ്ണാച്ച അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി. എം. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ബേബി കാപ്പുകാട്ടില്‍, കെ.കെ. നാരായണന്‍, കെ. എം. പോള്‍സ്ണ്‍, സുരേന്ദ്രന്‍ പാലേരി, ബോബി ഓസ്റ്റിന്‍, ബോബി മൂക്കന്‍തോട്ടം, വിനോദ് കിഴക്കയില്‍, ജെയ്സണ്‍ ജോസഫ്, ഇ.ടി. സനീഷ് എന്നിവര്‍ പ്രസംഗിച്ചു.
Kerala Congress demands that villages that have been surveyed and re-surveyed should be declared as surveyed.