---
title: "പുതിയപ്പുറത്ത് താഴെ റോഡില്‍ വെള്ളക്കെട്ട്; യാത്രക്കാര്‍ ദുരിതത്തില്‍ "
english_title: "Water puddle on the road below in Puyipuram; Passengers in distress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219683/water-puddle-on-the-road-below-in-puyipuram-passengers-in-distress"
published_at: "2024-07-13T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692558bb050f_0000_vellaket.jpg"
keywords: []
---

# പുതിയപ്പുറത്ത് താഴെ റോഡില്‍ വെള്ളക്കെട്ട്; യാത്രക്കാര്‍ ദുരിതത്തില്‍ 

> **Lead Summary:** നടുവണ്ണൂര്‍ : ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ പുതിയപ്പുറത്ത് താഴെ തോടിന് സമീപത്ത് റോഡില്‍ വെള്ളക്കെട്ട് വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഏറെ പ്രയാസമനുവഭിക്കുകയാണ്.

## Article Content

നടുവണ്ണൂര്‍ : ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ പുതിയപ്പുറത്ത് താഴെ തോടിന് സമീപത്ത് റോഡില്‍ വെള്ളക്കെട്ട് വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഏറെ പ്രയാസമനുവഭിക്കുകയാണ്.

ഇവിടെ റോഡിന് ഓവുചാല്‍ ഇല്ലാത്തത് കാരണമാണ് റോഡില്‍ വെള്ളക്കെട്ടിന് കാരണം. കോട്ടൂരില്‍ നിന്നും മൂലാട് നിന്നും പെരവച്ചേരിയില്‍ നിന്നും സംസ്ഥാനപാതയില്‍ എത്തിച്ചേരാന്‍ ഈ റോഡിനെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്.

പുതിയപ്പുറം - കോട്ടൂര്‍ റോഡിന് ഓവുചാല്‍ ഇല്ലാത്തത് കാരണം പല ഭാഗത്തും തകര്‍ന്നിട്ടുണ്ട്. ഓവുചാല്‍ നിര്‍മ്മിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം , പെരവച്ചേരിയില്‍ നിന്ന് കരുവണ്ണൂര്‍ എയുപി സ്‌കൂളിലും നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും എത്തിച്ചേരാന്‍ വിദ്യാര്‍ത്ഥികള്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നതും.

ഒരു മഴ പെയ്താല്‍ ഈ റോഡില്‍ വെള്ളക്കെട്ടാണ്. റോഡില്‍ വെള്ളക്കെട്ട് കാരണം ബൈക്ക് യാത്രക്കാരാണ് ഏറെ പ്രയാസമനുഭവിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219683/water-puddle-on-the-road-below-in-puyipuram-passengers-in-distress)