---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി"
english_title: "Further arrangements have been made at Perambra Taluk Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22134/further-arrangements-have-been-made-at-perambra-taluk-hospital"
published_at: "2022-01-22T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebd5e9717d7_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി

> **Lead Summary:** പേരാമ്പ്ര: കേവിഡ് രോഗ വ്യാപനതോത് വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബുവും മെഡിക്കല്‍ ഓഫീസര്‍ ഡോ: പി.ആര്‍. ഷാമിനും അറിയിച്ചു.

## Article Content

പേരാമ്പ്ര: കേവിഡ് രോഗ വ്യാപനതോത് വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബുവും മെഡിക്കല്‍ ഓഫീസര്‍ ഡോ: പി.ആര്‍. ഷാമിനും അറിയിച്ചു.

തിങ്കളാഴ്ച 24-1-22 മുതല്‍ താലൂക്ക് ആശുപത്രിയില്‍ കോവിസ് ഒബ്‌സര്‍വേഷന്‍ വാര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കും. അഡ്മിറ്റാവുന്ന രോഗികളെ 24 മണിക്കൂര്‍ ഒബ്‌സര്‍വേഷനില്‍ വെക്കും വിദഗ്ദ ചികില്‍സ ആവശ്യമുള്ളവരെ റഫര്‍ ചെയ്യുകയും ചെയ്യും.

നഴ്‌സ് ജെഎച്ച്‌ഐ ലാബ് ടെക്‌നീഷ്യന്‍ തസ്തികകളില്‍ താല്‍ക്കാലിക ജീവനക്കാരെ ഇതിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് നിയമിക്കും. താലൂക്ക് ആശുപത്രിയില്‍ 2 ദിവസം ഉണ്ടായിരുന്ന കോവിഡ് ടെസ്റ്റ് തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളിലായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഒപിയിലും കാഷ്യാലിറ്റിയിലും എത്തുന്ന രോഗികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് 24 മണിക്കുറും സൗകര്യം ഉണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22134/further-arrangements-have-been-made-at-perambra-taluk-hospital)