---
title: "പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി "
english_title: "Distribution of polling materials has started at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201011/distribution-of-polling-materials-has-started-at-perambra"
published_at: "2024-04-25T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6629fd500515d_1_votee3.JPG"
keywords: []
---

# പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി 

> **Lead Summary:** **പേരാമ്പ്ര:** പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി. നാളെ കേരളം പോളിംഗ് ബൂത്തിലേക്ക്. പേരാമ്പ്ര നിയോജക മണ്ഡലത്തിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ചാണ് വിതരണം ചെയ്യുന്നത്.

## Article Content

**പേരാമ്പ്ര:** പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി. നാളെ കേരളം പോളിംഗ് ബൂത്തിലേക്ക്. പേരാമ്പ്ര നിയോജക മണ്ഡലത്തിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ചാണ് വിതരണം ചെയ്യുന്നത്.

പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് സാധനങ്ങള്‍ ഏറ്റുവാങ്ങുന്നത്. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോളിംഗ് സാമഗ്രികള്‍ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥരെ പോളിംഗ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി നിരവധി ബസ്സുകളാണ് പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ മറ്റ് വാഹനങ്ങളും ഗ്രൗണ്ടില്‍ നിരന്നുട്ടുണ്ട്. കള്ളവോട്ട് തടയാനുള്ള എല്ലാ നടപടിയും കൈകൊണ്ടിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർക്ക് അതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201011/distribution-of-polling-materials-has-started-at-perambra)