കോഴിക്കോട്: 2023-24 അധ്യയന വര്‍ഷം കോഴിക്കോട് ജില്ലയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദ, ബിരുദാനന്തര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന നല്‍കുന്ന പ്രത്യേക പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ ഉള്ളടക്കം ചെയ്ത് ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 31 നകം പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍, സി ബ്ലോക്ക്, നാലാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് ഓഫീസിലോ, കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ (മിനി സിവില്‍ സ്റ്റേഷന്‍ താമരശ്ശേരി) പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ (ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പേരാമ്പ്ര) ലഭ്യമാക്കണം.
Financial assistance for Scheduled Tribe students