മുന്‍ സിപിഐ എം നേതാവും വടകര എംഎല്‍എ കെ.കെ. രമയുടെ പിതാവുമായ കണ്ണച്ചികണ്ടി കെ.കെ മാധവന്‍

മുന്‍ സിപിഐ എം നേതാവും വടകര എംഎല്‍എ കെ.കെ. രമയുടെ പിതാവുമായ കണ്ണച്ചികണ്ടി കെ.കെ മാധവന്‍
Jul 23, 2024 10:34 AM | By SUBITHA ANIL

 നടുവണ്ണൂര്‍: മുന്‍ സിപിഐ എം നേതാവും വടകര എംഎല്‍എ കെ.കെ. രമയുടെ പിതാവുമായ കണ്ണച്ചികണ്ടി കെ.കെ മാധവന് (87) യാത്രാമൊഴി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 4 മണിക്ക് സ്വവസതിയിലായിരുന്നു അന്ത്യം.

കെ.കെ മാധവന്‍ 1954 ഡിസ്ട്രിക് ബോര്‍ഡ് തെരഞ്ഞെടുപ്പോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി പ്രവര്‍ത്തനം തുടങ്ങി. 1956 അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. എം.കെ കേളു, യു. കുഞ്ഞിരാമന്‍, എം. കുമാരന്‍ എന്നിവരോടൊപ്പം മേഖലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.

കര്‍ഷക സംഘത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചത്. 1958 ല്‍ പ്രദേശത്തെ ദേശാഭിമാനിയുടെ ഏജന്റും പത്ര വിതരണക്കാരനുമായി. ഉള്ളിയേരി, കക്കഞ്ചിറ, കാവുന്തറ, നടുവണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം ഉള്ള പത്ര വിതരണമാണ് ജനങ്ങളുമായി അഭേദ്യ ബന്ധം സ്ഥാപിക്കാന്‍ തനിക്ക് കഴിഞ്ഞതെന്ന് മാധവന്‍ തന്നെ പറയാറുണ്ട്.

15 വര്‍ഷത്തോളം മേഖലയിലെ ദേശാഭിമാനി ലേഖകനും കെ.കെ മാധവന്‍ തന്നെആയിരുന്നു. 1964ല്‍ പാര്‍ട്ടി പിളര്‍പ്പിന് ശേഷം സിപിഎമ്മില്‍ നിലകൊണ്ട അദ്ദേഹം സി.പി.എം നടുവണ്ണൂര്‍ പഞ്ചായത്ത് സെക്രട്ടറിയായി. തുടര്‍ന്ന് ഉള്ളിയേരി, നടുവണ്ണൂര്‍, കോട്ടൂര്‍ പഞ്ചായത്തുകള്‍ ചേര്‍ന്ന് ലോക്കല്‍ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ ആദ്യ സെക്രട്ടറിയും അദ്ദേഹമായിരുന്നു. 67ല്‍ പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗമായി. തുടര്‍ന്ന് ബാലുശ്ശേരി ഏരിയ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിയായി മൂന്നുതവണ(8 വര്‍ഷം) പ്രവര്‍ത്തിച്ചു.

കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ ജോയിന്റ്  സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1979 മുതല്‍ 5 വര്‍ഷം നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും തുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ആയിരുന്നു. തുടര്‍ന്ന് ആദ്യത്തെ ജില്ലാ കൗണ്‍സില്‍ വന്നപ്പോള്‍ അതില്‍ അംഗവുമായിരുന്നു. 2012 മെയ് നാലിന് ടി. പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സിപിഐ എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചു.

ഭാര്യ: ദാക്ഷായണി. മറ്റ് മക്കള്‍: പ്രേമ, തങ്കം, സുരേഷ് (എല്‍.ഐ.സി ഏജന്റ്  പേരാമ്പ്ര). മരുമക്കള്‍: ജ്യോതിബാബു കോഴിക്കോട് (റിട്ട. എന്‍ടിപിസി), സുധാകരന്‍ മൂടാടി (ഖാദി ബോര്‍ഡ്, റിട്ട. ചെങ്ങോട്ട് കാവ് പഞ്ചായത്ത് ), നിമിഷ ചാലിക്കര ( വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ), പരേതനായ ടി.പി ചന്ദ്രശേഖരന്‍ (ആര്‍ എം പി നേതാവ്. ഒഞ്ചിയം). സഹോദരങ്ങള്‍: കെ.കെ കുഞ്ഞികൃഷ്ണന്‍, കെ.കെ ഗംഗാധരന്‍ (റിട്ട ഐസിഡി എസ്), കെ.കെ ബാലന്‍ (റിട്ട. കേരള ബാങ്ക്).

Former CPI-M leader and Vadakara MLA K.K. Rama father Kannachikandi KK Madhavan

Next TV

Related Stories
 കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളെജില്‍ അധ്യയനവര്‍ഷത്തിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

Jul 16, 2025 04:56 PM

കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളെജില്‍ അധ്യയനവര്‍ഷത്തിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളെജില്‍ അധ്യയനവര്‍ഷത്തിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും...

Read More >>
പേരാമ്പ്രയിലെ 126 പേര്‍ക്ക് കൂടി പട്ടയം ലഭിച്ചു

Jul 16, 2025 01:15 PM

പേരാമ്പ്രയിലെ 126 പേര്‍ക്ക് കൂടി പട്ടയം ലഭിച്ചു

പട്ടയ വിതരണം ഒട്ടനവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായി ...

Read More >>
 പട്ടയ വിതരണ മേള സംഘടിപ്പിച്ചു

Jul 16, 2025 12:09 PM

പട്ടയ വിതരണ മേള സംഘടിപ്പിച്ചു

കൊയിലാണ്ടി-വടകര താലൂക്ക്പട്ടയമേളയില്‍ പട്ടയങ്ങള്‍ വിതരണം...

Read More >>
വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Jul 16, 2025 11:24 AM

വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കണ്‍വെന്‍ഷന്‍, ഇരുന്നൂറിലധികം പ്രതിനിധികള്‍...

Read More >>
 ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്

Jul 16, 2025 10:54 AM

ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്

ആക്കൂപ്പറമ്പ് അമ്പെയ്ത്ത് കളത്തില്‍ ജില്ലാ അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall