---
title: "ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് "
english_title: "LDF March to Cheruvannur Grama  Panchayat Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222783/ldf-march-to-cheruvannur-grama-panchayat-office"
published_at: "2024-07-25T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a2274fce448_0000_ATTACH__1.jpg"
keywords: []
---

# ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് 

> **Lead Summary:** **ചെറുവണ്ണൂര്‍: **എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഗ്രാമപഞ്ചായത്തിലെ ഭരണസ്തംഭനവും കെടുകാര്യസ്ഥതയും ആരോപിച്ചും, ഡ്രൈവര്‍ നിയമനമുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ കള്ള ഒപ്പിട്ട് സത്യവാങ്ങ്മൂലം സമര്‍പ്പിച്ച വര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്.

## Article Content

**ചെറുവണ്ണൂര്‍: **എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഗ്രാമപഞ്ചായത്തിലെ ഭരണസ്തംഭനവും കെടുകാര്യസ്ഥതയും ആരോപിച്ചും, ഡ്രൈവര്‍ നിയമനമുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ കള്ള ഒപ്പിട്ട് സത്യവാങ്ങ്മൂലം സമര്‍പ്പിച്ച വര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്.

എല്‍ഡിഎഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്തില്‍ നടത്തിയ മാര്‍ച്ച് സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗം എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഭരണയന്ത്രം നിലച്ചിട്ട് മാസങ്ങളായെന്നും, കഴിഞ്ഞ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ കോടിക്കണക്കിന് രൂപയാണ് ആ സൂത്രണമില്ലായ്മയും കെടുകാര്യസ്ഥതയും മൂലം ലാപ്‌സായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പട്ടികജാതി വികസന ഫണ്ടടക്കം പഞ്ചായത്തിന്റെ വികസന സാധ്യതയാണ് യുഡിഎഫ് ഭരണസമിതി നശിപ്പിച്ചെതെന്നും. കള്ള ഒപ്പിട്ട് ഹൈക്കോടതിയെ പോലും വെല്ലുവിളിക്കുന്ന യുഡിഎഫ് ഭരണസമിതി ക്കെതിരായി ശക്തമായ ബഹുജന പ്രതിഷേധം ഉയരണമെന്നും എസ്.കെ സജീഷ് ആവശ്യപ്പെട്ടു.

സി.പി. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ആര്‍ ശശി, പി.പി രാധാകൃഷ്ണന്‍, അജയ് ആവള, എന്‍.കെ. വത്സന്‍, പി.കെ.എം ബാലകൃഷ്ണന്‍, എം.എം മൗലവി, സി.എം ബാബു, വി.കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കൊയിലോത്ത് ഗംഗാധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ടി. മനോജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222783/ldf-march-to-cheruvannur-grama-panchayat-office)