---
title: " പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം; മണിയൂര്‍ സ്വദേശി റിമാന്‍ഡില്‍"
english_title: "Sexual assault against a fourteen-year-old girl; A native of Maniyur is in remand"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243439/sexual-assault-against-a-fourteen-year-old-girl-a-native-of-maniyur-is-in-remand"
published_at: "2024-10-18T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6711f78684700_arrest.jpg"
keywords: []
---

#  പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം; മണിയൂര്‍ സ്വദേശി റിമാന്‍ഡില്‍

> **Lead Summary:** **പയ്യോളി**: പയ്യോളിയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍. മണിയൂര്‍ കുന്നത്തുകര മീത്തലെ പൊട്ടന്‍കണ്ടി രാജന്‍ ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.

## Article Content

**പയ്യോളി**: പയ്യോളിയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍. മണിയൂര്‍ കുന്നത്തുകര മീത്തലെ പൊട്ടന്‍കണ്ടി രാജന്‍ ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.

ഒക്ടോബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 17 ന് ഉച്ചയോടെയാണ് പ്രതിയെ പിടികൂടിയത്. പയ്യോളി പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രതി ഇതിനുമുമ്പ് മറ്റൊരു കേസില്‍ പെട്ട് ജയില്‍വാസം അനുഷ്ഠിച്ചു വരവേ പുറത്തിറങ്ങിയ ആളാണെന്നു പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243439/sexual-assault-against-a-fourteen-year-old-girl-a-native-of-maniyur-is-in-remand)