---
title: "സുധാകരന്‍ നമ്പീശന്‍ അവാര്‍ഡ് മുനീര്‍ എരവത്തിന്"
english_title: "Sudhakaran Nambeeshan Award to Muneer Eravath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243212/sudhakaran-nambeeshan-award-to-muneer-eravath"
published_at: "2024-10-17T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710c0fb676e1_muneer.jpg"
keywords: []
---

# സുധാകരന്‍ നമ്പീശന്‍ അവാര്‍ഡ് മുനീര്‍ എരവത്തിന്

> **Lead Summary:** **നടുവണ്ണൂര്‍ :** കോണ്‍ഗ്രസ് നേതാവും അധ്യാപകനും സഹകാരിയുമായിരുന്ന പി. സുധാകരന്‍ നമ്പീശന്റെ ഓര്‍മ്മയ്ക്കായി പി. സുധാകരന്‍ നമ്പീശന്‍ അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ പ്രഥമപുരസ്‌ക്കാരത്തിന് മുനീര്‍ എരവത്ത് അര്‍ഹനായി.

## Article Content

**നടുവണ്ണൂര്‍ :** കോണ്‍ഗ്രസ് നേതാവും അധ്യാപകനും സഹകാരിയുമായിരുന്ന പി. സുധാകരന്‍ നമ്പീശന്റെ ഓര്‍മ്മയ്ക്കായി പി. സുധാകരന്‍ നമ്പീശന്‍ അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ പ്രഥമപുരസ്‌ക്കാരത്തിന് മുനീര്‍ എരവത്ത് അര്‍ഹനായി.

സാമൂഹ്യ ജീവകാരുണ്യ സഹകരണ മേഖലകളിലെ നിസ്തുല സംഭാവനകള്‍ പരിഗണിച്ചാണ് മുനീര്‍ എരവത്തിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

പേരാമ്പ്ര ആസ്ഥാനമായി ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഹസ്ത ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍, നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍, സഹയാത്ര പാലിയേറ്റീവ് ചെയര്‍മാന്‍, കല്പത്തൂര്‍ അഗ്രിക്കള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, നാദാപുരം ടിഐഎം എച്ച്എസ്എസ് അധ്യാപകന്‍, ഡിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

10,001 രൂപയും ഫലകവും ഉള്‍പ്പെട്ടതാണ് പുരസ്‌ക്കാരം. ഒക്ടോബര്‍ 20 ന് വൈകിട്ട് പള്ളിയത്ത് കുനിയില്‍ വെച്ചു നടക്കുന്ന പി. സുധാകരന്‍ നമ്പീശന്‍ അനുസ്മരണ സമ്മളനത്തില്‍ വെച്ച് കെ. മുരളീധരന്‍ അവാര്‍ഡ് കൈമാറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243212/sudhakaran-nambeeshan-award-to-muneer-eravath)