---
title: "നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം"
english_title: "An out-of-control bus collided with a divider and met with an accident at payyoli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243266/an-out-of-control-bus-collided-with-a-divider-and-met-with-an-accident-at-payyoli"
published_at: "2024-10-17T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710e48ba999d_bus.jpg"
keywords: []
---

# നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം

> **Lead Summary:** **പയ്യോളി: **പയ്യോളിയില്‍ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ 11 മണിയോടെ അയനിക്കാട് 24 -ാം മൈലില്‍ മാപ്പിള എഎല്‍പി സ്‌കൂളിന് സമീപത്ത് വെച്ചാണ് സംഭവം.

## Article Content

**പയ്യോളി: **പയ്യോളിയില്‍ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ 11 മണിയോടെ അയനിക്കാട് 24 -ാം മൈലില്‍ മാപ്പിള എഎല്‍പി സ്‌കൂളിന് സമീപത്ത് വെച്ചാണ് സംഭവം.

കോഴിക്കോട് - തലശ്ശേരി റൂട്ടിലോടുന്ന സിറ്റി ഫ്ളവര്‍ ബസ് സര്‍വ്വീസ് റോഡില്‍ നിന്നും ദേശീയപാതയിലേയ്ക്ക് കയറുന്നതിനിടെ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

വടകര ഭാഗത്തേയ്ക്ക് പോകുന്നമറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ടതെന്ന് യാത്രക്കാര്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിലെ യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243266/an-out-of-control-bus-collided-with-a-divider-and-met-with-an-accident-at-payyoli)