---
title: "ഡിവൈഎഫ്‌ഐ കോട്ടൂര്‍ മേഖല സംഘടനാക്യാമ്പിനു വേദിയായി മൂലാട് വേയപ്പാറ "
english_title: "Moolad Veyapara is the venue for DYFI Kotur region organization camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223661/moolad-veyapara-is-the-venue-for-dyfi-kotur-region-organization-camp"
published_at: "2024-07-29T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7288ea9cd1_veyapara.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ കോട്ടൂര്‍ മേഖല സംഘടനാക്യാമ്പിനു വേദിയായി മൂലാട് വേയപ്പാറ 

> **Lead Summary:** ** മൂലാട് : **ഡിവൈഎഫ്‌ഐ കോട്ടൂര്‍ മേഖല പഠനക്യാമ്പ് മൂലാട് വേയപ്പാറയില്‍ വെച്ച് നടന്നു.

## Article Content

** മൂലാട് : **ഡിവൈഎഫ്‌ഐ കോട്ടൂര്‍ മേഖല പഠനക്യാമ്പ് മൂലാട് വേയപ്പാറയില്‍ വെച്ച് നടന്നു.

1975-77 കാലഘട്ടത്തിലെ അടിയന്തരവസ്ഥ സമയത്ത് സമരഭടന്‍മാര്‍ യോഗം ചേര്‍ന്നു എന്ന ചരിത്ര പ്രാധാന്യമുള്ള വേയപ്പാറയില്‍ 47 വര്‍ഷങ്ങള്‍ക്കുശേഷമാണ് മറ്റൊരു ക്യാമ്പയിന്‍ അരങ്ങേറുന്നത്.

ഡിവൈഎഫ്‌ഐയുടെ ബാനറിലും മേഖല പ്രസിഡന്റ് സഞ്ജയ് കൃഷ്ണയുടെ അധ്യക്ഷതയില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുന്‍ സംസ്ഥാന കമ്മറ്റി അംഗം പി.കെ അജീഷ് പഠനക്യാമ്പില്‍ ക്ലാസെടുത്തു.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ സുമേഷ്, ജില്ലാ കമ്മിറ്റി അംഗം പി.എം അജിഷ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആദിത്ത്, മുന്‍ ബ്ലോക്ക് സെക്രട്ടറി എം ചന്ദ്രന്‍ എന്നിവര്‍ ക്യാമ്പിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

മേഖല സെക്രട്ടറി എന്‍ രഞ്ജിത്ത് സ്വാഗതവും ട്രഷറര്‍ സി.കെ ജിഷാന്ത് നന്ദിയും പറഞ്ഞു. ക്യാമ്പ് മനോഹരമാക്കുന്നതിലും സംഘാടനത്തിലും പ്രാദേശിക പ്രവര്‍ത്തകര്‍ നിര്‍ണായക പങ്ക് വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223661/moolad-veyapara-is-the-venue-for-dyfi-kotur-region-organization-camp)