കോഴിക്കോട് : കേരള വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ കമ്മിറ്റി (കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ്) ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇ.പി. മുഹമ്മദ് പേരാമ്പ്ര-സുപ്രഭാതം (പ്രസിഡന്റ്), സയ്യിദ് അലി ശിഹാബ് തങ്ങള്‍-സിറാജ് (ജോയിന്റ് സെക്രട്ടറി) എന്നിവരെയാണ് തിങ്കളാഴ്ച വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

പി.കെ സജിത്ത് ദേശാഭിമാനി (സെക്രട്ടറി), ടി.ഷിനോദ് കുമാര്‍ - മാതൃഭൂമി (ട്രഷറര്‍) , എ. ബിജുനാഥ്- മാധ്യമം, കെ.എസ്. രേഷ്മ-വീക്ഷണം (വൈസ്പ്രസിഡന്റുമാര്‍), പി.വി.ജോഷില-കൈരളി (ജോയിന്റ് സെക്രട്ടറി), എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി കെ.പി. രമേഷ് (ഇ-ന്യൂസ്), പി.പി അനില്‍ കുമാര്‍ ( ജനയുഗം ), കെ.എ. ഹര്‍ഷാദ് (ചന്ദ്രിക ), മിതോഷ് ജോസഫ് ( ദി ഹിന്ദു ), എ.എ അശ്വതി (മാതൃഭൂമി) , നിഷാദ് കുര്യന്‍ ( മലയാള മനോരമ)
പി ഗിരീഷ് കുമാര്‍ (കേസരി വാരിക), ശ്യാം കെ വാര്യര്‍ ( അമൃത ടി വി ) എന്നിവരെയും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. പ്രസ് ക്ലബ്ബില്‍ നടന്ന തെരഞ്ഞെടുപ്പ് നടപടികള്‍ റിട്ടേണിങ് ഓഫീസര്‍ എ.വി ഫര്‍ദിസ്, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ രമേശ് കോട്ടൂളി എന്നിവര്‍ നിയന്ത്രിച്ചു.
Calicut Press Club elected office bearers