പേരാമ്പ്ര: ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട തൊഴില്‍ രഹിതരായ വനിതകള്‍ക്കു വേണ്ടി കൂണ്‍ കൃഷി, കേക്ക് നിര്‍മ്മാണം തുടങ്ങിയവയില്‍ കനറാ ബാങ്ക് സ്വയം തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായി ആര്‍സിറ്റിയും കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയും സംയുക്തമായി നടുവണ്ണൂരില്‍ വെച്ച് സ്വയം തൊഴില്‍ പരിശീലനം നടത്തി.

സമാപന ചടങ്ങ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പി. ശങ്കരന്‍ അദ്ധ്യക്ഷനായി. ആര്‍സിറ്റി ഡയരക്ടര്‍ പ്രേംലാല്‍ കേശവന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
എന്‍.വി സുനില്‍, ഷീന മനോജ്, റജില്‍ കൃഷ്ണ, മോള്‍ജി മുതുകാട് തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് ജെ.ല്‍.ജി രുപീകരിച്ച് ബാങ്ക് ധനസഹായം ലഭ്യമാക്കി തൊഴില്‍ സംരഭങ്ങള്‍ തുടങ്ങാവുന്നതാണെന്ന് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Provided job training to unemployed women