പേരാമ്പ്ര : കോടേരിച്ചാല്‍ മമ്പാട്ടില്‍കൂടത്തിങ്കല്‍ മഹാവിഷ്ണു ക്ഷേത്ര പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പിതൃതര്‍പ്പണത്തില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുന്നു.
മമ്പാട്ടില്‍ പുഴയോരത്താണ് കര്‍ക്കിടക വാവുബലി തര്‍പ്പണം നടത്തിയത്. പുലര്‍ച്ചെ 4 മണി മുതല്‍ ഇവിടെ പിത്യതര്‍പ്പണ കര്‍മ്മങ്ങള്‍ ആരംഭിച്ചു.
ആചാര്യന്‍ പരപ്പില്‍ രാധാകൃഷ്ണന്‍, ക്ഷേത്ര പരിപാലന സമിതി ചെയര്‍മാന്‍ വിനോദന്‍ മമ്പാട്ടില്‍, ജനറല്‍ സെക്രട്ടറി കെ.കെ ശശീന്ദ്രന്‍, ട്രഷറര്‍ വിപിന്‍ കല്ലിപൊയില്‍ തുടങിയവര്‍ നേതൃത്വം നല്‍കി.
Karkidaka Vavubali tarpanam was performed at Koterikal Mampat