പേരാമ്പ്ര : ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം സമിതിയുടെ ആഭിമുഖ്യത്തില്‍ തിരംഗ യാത്ര സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി മെമ്പര്‍ രാമദാസ് മണലേരി പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന രാജ്യത്തിന്റെ അകത്തും പുറത്തും ഉള്ള വിഘടന ശക്തികളെ ദേശസ്‌നേഹികള്‍ ജാഗ്രതയോടെ കരുതിയിരിക്കണം എന്ന് അദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 77 -ാം വാര്‍ഷികം ആഘോഷിക്കുന്ന രാജ്യം ലോകത്തെ തന്നെ വന്‍ശക്തിയായി വരുന്ന സമയത്ത് ഭാരതത്തെ തകര്‍ക്കാന്‍ രാജ്യത്തെ അകത്തുള്ള ശക്തികളും പുറത്തുള്ള ശക്തികളും ഒരേ തൂവല്‍ പക്ഷികളായി മാറുന്ന' കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
ബംഗ്ലാദേശിലെപ്പോലെ സംഭവികാസങ്ങള്‍ ഇന്ത്യയിലും ആവര്‍ത്തിക്കുമെന്നപ്രതിപക്ഷ നേതാക്കളുടെ പ്രസ്താവന അപലനിയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ആഹ്യാനപ്രകാരം നടക്കുന്ന ഹര്‍ ഘര്‍ തിരംഗപരിപാടി ജനങ്ങള്‍ ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് ബാങ്ക് ലക്ഷ്യം വയ്ക്കുന്ന പാര്‍ട്ടികളാണ് ബംഗ്ലാദേശിലെ നൂനപക്ഷ വേട്ടയില്‍ മൗനം പാലിക്കുന്നത്. ഗാസയിലെ അക്രമത്തില്‍ മെഴുകുതി രി കത്തിച്ചവര്‍ മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് രാമഭാസ്മണലേരി അഭിപ്രായപ്പെട്ടു.
യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ജുബിന്‍ ബാലകൃഷ്ണന് ദേശീയ പതാക കൈമാറിയാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. പാക്കനാര്‍ പുരത്ത് നിന്നാരംഭിച്ച തിരംഗയാത്ര പേരാമ്പ്ര അമ്പല നടയില്‍ സമാപിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.കെ രജീഷ് അധ്യക്ഷത വഹിച്ചു.
നാഗത്തു നാരായണന്‍, തറമല്‍ രാഗേഷ്, മധു പുഴയരികത്ത്, എം പ്രകാശന്‍, കെ പ്രദീപന്‍, മോഹനന്‍ ചാലിക്കര, ഡി.കെ മനു, നവനീത് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ടി.എം ഹരിദാസ്, കെ.പി ബാബു, എം.കെ രൂപേഷ്, ഇല്ലത്ത് മോഹനന്‍, ബാബു പുളിക്കുല്‍, എന്നിവര്‍ നേതൃത്വം നല്‍കി.
The Thiranga Yatra was organized under the auspices of the BJP Perambra Constituency Committee