മേപ്പയ്യൂര്‍ : റോഡിലെ കുണ്ടിലും കുഴിയിലും വീണ് യാത്രികര്‍ക്ക് അപകടം സംഭവിക്കുന്നത് നിത്യ സംഭവമായ മേപ്പയ്യൂര്‍ - നെല്യാടി -കൊല്ലം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപെട്ട് രാഷ്ട്രീയ ജനതാദള്‍ പ്രവര്‍ത്തകര്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നില്‍ സമരം നടത്തി.
ആര്‍.ജെ.ഡി. മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി അസി. എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ഓഫീസിന് മുന്നിലാണ് ധര്‍ണ നടത്തിയത്.
സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റിലാണ് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. എന്നാല്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പണി ആരംഭിച്ചിട്ടില്ലെന്ന് ലോഹ്യ കുറ്റപ്പെടുത്തി.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ജില്ലാ കമ്മിറ്റി അംഗം സുനില്‍ ഓടയില്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. നിഷിത, പി. ബാലന്‍, കെ.എം. ബാലന്‍, പി. ബാലകൃഷ്ണന്‍ കിടാവ്, വി.പി. ദാനീഷ്, മിനി അശോകന്‍, സുരേഷ് ഓടയില്‍, ബി.ടി. സുധീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സമരത്തിന് പ്രിയ പുത്തലത്ത്, ജസ് ല കൊമ്മിലേരി, കെ. ചെക്കോട്ടി, കെ. മുരളിധരന്‍, ബാബു മമ്മിളി, വി.പി. ചെറിയാത്തന്‍, പി.ടി. രാംജിത്, പി.കെ. ശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Mepayyur Nelyadi Kollam road should be made passable; RJD