---
title: "ചെമ്പനോടയില്‍ കാട്ടിക്കുളം ഉണ്ടന്‍ മൂല ഭാഗത്ത് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു "
english_title: "In Chembanoda, Kattikulam went down to the forest at the corner of Undan and destroyed the crop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23117/in-chembanoda-kattikulam-went-down-to-the-forest-at-the-corner-of-undan-and-destroyed-the-crop"
published_at: "2022-01-28T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f3c2a473366_0000 WATERMARK.jpg"
keywords: []
---

# ചെമ്പനോടയില്‍ കാട്ടിക്കുളം ഉണ്ടന്‍ മൂല ഭാഗത്ത് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു 

> **Lead Summary:** ** ചെമ്പനോട: **ചെമ്പനോടയില്‍ കാട്ടിക്കുളം ഉണ്ടന്‍ മൂല ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടാന ഇറങ്ങി തുണ്ടത്തിക്കുന്നേല്‍ ഏലിക്കുട്ടിയുടെ വീട്ട് മുറ്റത്ത് നില്ക്കുന്ന തെങ്ങുകളും, വാഴകളും നശിപ്പിച്ചു. വാര്‍ഡ് അംഗം കെ.എ. ജോസുകുട്ടി, ഫോറസ്റ്റര്‍ റോയി തുടങ്ങിയ വനം വകുപ്പ് ഉദ്യാഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.

## Article Content

** ചെമ്പനോട: **ചെമ്പനോടയില്‍ കാട്ടിക്കുളം ഉണ്ടന്‍ മൂല ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടാന ഇറങ്ങി തുണ്ടത്തിക്കുന്നേല്‍ ഏലിക്കുട്ടിയുടെ വീട്ട് മുറ്റത്ത് നില്ക്കുന്ന തെങ്ങുകളും, വാഴകളും നശിപ്പിച്ചു. വാര്‍ഡ് അംഗം കെ.എ. ജോസുകുട്ടി, ഫോറസ്റ്റര്‍ റോയി തുടങ്ങിയ വനം വകുപ്പ് ഉദ്യാഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.

ഉണ്ടന്‍ മൂല ചെങ്കോട്ടക്കൊല്ലിയില്‍ 3 കിലോമീറ്റര്‍ ഇടിഞ്ഞ് പൊളിഞ്ഞ ആനക്കിടങ്ങ് നന്നാക്കുവാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും അത് നടപ്പിലാവാത്തതാണ് ഈ മേഖലയിലും ചെമ്പനോട - മൂഴി റോഡിലും ആനശല്യം കൂടുവാന്‍ കാരണമെന്നും അതിന് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് അടിയന്തിര ഫണ്ട് അനുവദിക്കണമെന്നും കെ.എ. ജോസുകുട്ടി ആവശ്യപ്പെട്ടു.

ഇതിന് മുന്‍പ് നഷ്ടപരിഹാരത്തിന് അപേക്ഷിച്ച വക കിട്ടേണ്ട തുകകള്‍ കാലങ്ങളായി കിട്ടുന്നില്ല. അതിനു വേണ്ട നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23117/in-chembanoda-kattikulam-went-down-to-the-forest-at-the-corner-of-undan-and-destroyed-the-crop)