---
title: "ഇ- ഓട്ടോ വനിതാ സ്വയം സംരഭകത്വ പദ്ധതിയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് "
english_title: "Perambra Block Panchayat with e-Auto Women Self Entrepreneurship Scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23186/perambra-block-panchayat-with-e-auto-women-self-entrepreneurship-scheme"
published_at: "2022-01-28T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4214152290_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഇ- ഓട്ടോ വനിതാ സ്വയം സംരഭകത്വ പദ്ധതിയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര: **ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വനിതാ സ്വയം സംരഭകത്വ പദ്ധതിയില്‍ ഉള്‍പ്പെട്ട ഇ- ഓട്ടോ പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍ പ്രസിഡന്റ് എന്‍.പി ബാബു അദ്ധ്യക്ഷനായി.

## Article Content

**പേരാമ്പ്ര: **ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വനിതാ സ്വയം സംരഭകത്വ പദ്ധതിയില്‍ ഉള്‍പ്പെട്ട ഇ- ഓട്ടോ പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍ പ്രസിഡന്റ് എന്‍.പി ബാബു അദ്ധ്യക്ഷനായി.

ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ വിനോദന്‍, പി.ടി അഷറഫ്, സി.എം. സനാതനന്‍, ബിഡിഒ പി.വി ബേബി പ്രാശങ്കര്‍, വ്യവസായ ഓഫീസര്‍ ഷിബിന്‍ എന്നിവര്‍ സംസാരിച്ചു.

ഈ പദ്ധതിയില്‍ 70,000 രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് സബ്‌സിഡി അനുവദിക്കുക, 30,000 രൂപ സംസ്ഥാന സര്‍ക്കാറിന്റെ പത്യേക ആനുകൂല്യവും ലഭ്യമാവും. പൂഴിത്തോട് ഫെഡറല്‍ ബാങ്ക്, ചങ്ങരോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങാളാണ് ലോണ്‍ നല്‍കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23186/perambra-block-panchayat-with-e-auto-women-self-entrepreneurship-scheme)