Aug 30, 2024 09:02 AM

നാദാപുരം: നാദാപുരത്ത് സ്വകാര്യ ബസ്സും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചു. നാല്പതോളം പേര്‍ക്ക് പരുക്ക്. നാദാപുരം വടകര റോഡിലാണ് ഇന്ന് കാലത്ത് അപകടമുണ്ടായത്.

ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും വടകരയില്‍ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസ്സ് ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.

ബസ്സിന്റെ മുന്‍ ഭാഗം തകര്‍ന്ന് ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങിയ ഡ്രൈവറെ ബസ്സിന്റെ മുന്‍ ഭാഗം പൊളിച്ച് മാറ്റിയാണ് രക്ഷപ്പെടുത്തിയത്.


രാവിലെയായതിനാല്‍ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിറയെ യാത്രകാര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Private bus collides with KSRTC bus; About forty people were injured

Next TV

Top Stories